കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടൽ മുറികൾ വ്യാപകമായി ക്യാൻസൽ ചെയ്യുന്നു, കൊറോണയിൽ പണി കിട്ടി ടൂറിസം മേഖല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ടൂറിസം രംഗത്തെ ഗുരുതരമായി ബാധിച്ചതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്തത് വ്യാപകമായി ക്യാന്‍സല്‍ ചെയ്യപ്പെടുകയാണ്. കേരളത്തില്‍ ടൂറിസം രംഗത്ത് വന്‍ തിരക്ക് അനുഭവപ്പെടാറുളള ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ ബുക്കിംഗുകളാണ് വ്യാപകമായി ക്യാന്‍സല്‍ ചെയ്യപ്പെടുന്നത്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് കേരളത്തില്‍ മാത്രമല്ല ലോകത്ത് തന്നെ ടൂറിസം മേഖലയെ വ്യാപകമായി ബാധിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറമേ മറ്റ് ചില രാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആളുകള്‍ ആശങ്കയിലാണ്. പല രാജ്യങ്ങളും വിദേശ യാത്രകള്‍ സംബന്ധിച്ച് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്.

Corona

മൂന്ന് പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂര്‍, ആലപ്പുഴ, കാസര്‍കോഡ് ജില്ലകളിലായാണ് മൂന്ന് പേര്‍ കൊറോണ ബാധിച്ച് ചികിത്സയിലുളളത്. മൂന്ന് പേരും ചൈനയിലെ വുഹാനില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തിയവരാണ്. കാസര്‍കോഡ് നിന്നുളള രോഗിക്കും കൊറോണ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
സംസ്ഥാനത്ത് കൂടുതല്‍ കൊറോണ ബാധക്ക് സാധ്യത

ചൈനയില്‍ നിന്ന് മടങ്ങി എത്തിയവരും അവരുമായി ബന്ധപ്പെട്ടവരും അടക്കമുളളവരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ ചൈനയില്‍ നിന്നും മടങ്ങിയെത്തിയവരില്‍ രണ്ട് പേര്‍ കോഴിക്കോട് നിന്ന് സൗദിയിലേക്ക് പോയത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് ഇവര്‍ വിദേശത്തേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Mass cancellation of hotel bookings in Kerala, says Kadakampally Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X