ജനസമ്പര്‍ക്കം കൂടെ ഷോര്‍ട്ട് സര്‍ക്യൂട്ടും
പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്തനം തിട്ടയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തി. കണ്ണൂരില്‍ കല്ലേറ് കൊണ്ടതിന് ശേഷം കണ്ണൂര്‍ ജില്ലയിലേയും കൊല്ലത്തേയും ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റി വച്ചിരുന്നു. കൊല്ലത്ത് പിന്നീട് ജനസമ്പര്‍ക്ക പരിപാടി നടത്തുകയും ചെയ്തിരുന്നു.
രണ്ടാം ഘട്ട ജനസമ്പര്‍ക്ക പരിപാടിയിലെ മൂന്നാമത്തെ ജില്ലയായിരുന്നു പത്തനംതിട്ട. രാവിലെ മുതല്‍ തന്നെ ആളുകള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതികള്‍ ബോധിപ്പിക്കാന്‍ എത്തിയിരുന്നു. എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച് ഉണ്ടാകുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. 1500 പോലീസുകാരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരുന്നത്.
ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ഹാളില്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത് അല്‍പ നേരം പരിഭ്രാന്തി പരത്തി. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. ഒരാള്‍ക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്.

എല്ലാം ശരിയായാല്‍ മതിയായിരുന്നു
പത്തനംതിട്ട ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കി തിരികെ പോകുന്ന സ്ത്രീ

പ്രതീക്ഷയില്‍
മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതി ബോധിപ്പിക്കാന്‍ പ്രതീക്ഷയോടെ എത്തുന്നവര്‍

എല്ലാം ശരിയല്ലേ
പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ചോദിച്ചറിയുന്നു.

മുഖ്യനെ കാത്ത്
മുഖ്യമന്ത്രിയെ കാത്ത് ആശുപത്രി കിടക്കയില്‍

ആശുപത്രി കിടക്കയില്‍
മുഖ്യമന്ത്രിയെ കാത്ത് ആശുപത്രി കിടക്കയില്‍

പേടിക്കണ്ട, ഞാനുണ്ട്
പരാതിക്കാരുടെ വിവരങ്ങള്‍ അനുതാപപൂര്‍വ്വം കേള്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മുഖ്യമന്ത്രിയും മന്ത്രിയും
മുഖ്യമന്ത്രിക്കൊപ്പം മന്ത്രി അടൂര്‍ പ്രകാശും പത്തനംതിട്ട ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു.

എല്ലാം എഴുതിയിട്ടുണ്ട്.
പരാതികളില്‍ അപ്പപ്പോള്‍ തന്നെയാണ് നടപടി.

ഉദ്ഘാടനം
പത്തനംതിട്ട ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

ഈ ദുരിതം ഞാന്‍ കാണാതിരിക്കുമോ
നില്‍ക്കാനും നടക്കാനും ആകാതെ കിടപ്പിലായ രോഗികളെ അവരുടെ അടുത്ത് പോയി മുഖ്യമന്ത്രി കാണുന്നു.












Click it and Unblock the Notifications