വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം
പാലക്കാട്: വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. വടക്കഞ്ചേരി കിഴക്കേ പാളയം രാജമ്മ നിവാസിൽ ചടയപ്പനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മൂന്ന് വർഷം മുൻപ് വടക്കഞ്ചേരി കാനറാ ബാങ്കിൽ നിന്ന് ഇയാൾ അൻപതിനായിരം രൂപ കടം എടുത്തിരുന്നു. കൃഷി നഷ്ടത്തിൽ ആയതിനെ തുടർന്ന് വായ്പാ തുക തിരിച്ചടക്കാൻ കഴിഞ്ഞില്ല. ശരീരത്തിന്റെ ഒരു ഭാഗം തളർന്നതോടു കൂടെ ദുരിതത്തിന് ആക്കം കൂടി.
ഇതിനിടെ ഈ മാസം രണ്ടിനുജപ്തി നോട്ടീസ് വന്നതോടെ സ്വന്തം കൃഷി ഇടത്തിൽ ആത്മഹത്യ ചെയ്യുക ആയിരുന്നു. കോടികൾവായ്പകൾ എടുത്തു കട്ടു മുടിച്ചു നാട് വിട്ടു വിദേശത്തു സുഖവാസം നയിക്കുന്ന ആളുകളെ വിട്ട് അവരുടെ കടങ്ങൾ എഴുതി തള്ളുന്ന സർക്കാർ പാവപ്പെട്ട കർഷകരെ ആത്മഹത്യയിലേക്ക് നയിപ്പിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ബാങ്കിലേക്ക് മാർച്ച് നടത്തി.യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റും K.P.C.C.മെമ്പറുമായ പാളയം പ്രദീപ് മാർച്ചിനെ അഭിംസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് ജപ്തി നടപടി സ്വീകരിച്ച ബാങ്ക് മാനേജരെ ഉപരോധിച്ചു.

കർഷകന്‍റെ മരണത്തിലേക്ക് നയിക്കാൻ ഉണ്ടായ സാഹചര്യം കണക്കിൽ എടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മുഴുവൻ കുടിശിക കട ബാധ്യതകളും എഴുതി തള്ളാൻ ബാങ്ക് മാനേജർ തയ്യാറാവണമെന്ന് പാളയം പ്രദീപ് ആവശ്യപ്പെട്ടു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം എന്നു മുഖ്യമന്ത്രിക്ക് നിവേദനത്തിൽ ആവശ്യപെടും.ബാങ്ക് മാനേജർ മേലുദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരപൂർവ്വമായ നടപടി സ്വീകരിക്കും എന്നു പറഞ്ഞതിൻമേൽ സമരം അവസാനിപ്പിച്ചു.
തുടർ നടപടി കൈകൊള്ളാത്ത പക്ഷം വലിയ സമരപരിപാടികളുമായിമായി മുന്നോട്ടു പോകുക തന്നെ ചെയ്യും എന്നും പാളയം പ്രദീപ് അറിയിച്ചു. ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, പഞ്ചായത്ത് അംഗങ്ങളായ ജോസ്, മനോജ് മാധവൻ , കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു മാധവൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് ദിലീപ്, പി.കെ. നന്ദകുമാർ, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications