Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും ലാലും മാറിയാല്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണം; അമ്മയിലെ രാജിയില്‍ ഗണേഷ്

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയില്‍ പ്രതികരണവുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. അമ്മ എന്ന സംഘടനയെ തകര്‍ത്ത ദിവസമാണ് ഇന്ന് എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ അമ്മയെ നയിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും അമ്മയെ തകര്‍ത്തവര്‍ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''സുരേഷ് ഗോപിയുടെ കൈയ്യില്‍ നിന്ന് 50,000 രൂപ, മോഹന്‍ ലാലിന്റെ കൈയ്യില്‍ നിന്നും 50,000 രൂപ, മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നും 50,000 രൂപ. ഈ മൂന്നു പേരില്‍ നിന്നുമായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്,' ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

KB GANESH KUMAR

അമ്മയെ നശിപ്പിക്കാനായിട്ട് കുറേ ആളുകള്‍ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അവര്‍ സന്തോഷിക്കുന്നുണ്ടായിരിക്കുമെങ്കിലും നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേര്‍ക്ക് മാസം 5000 രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ് അമ്മ എന്നും അവര്‍ക്ക് മാസത്തില്‍ മരുന്ന് വാങ്ങാനാണ് ആ പണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ കൂടി തകര്‍ത്തിരിക്കുകയാണ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

താന്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയ്യില്‍ നിന്ന് കാശ് എടുത്താണ് ഈ സംഘടന പടുത്തുയര്‍ത്തിയത് എന്നും എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയിലെ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം എന്നും ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണിത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ ഇതിനെ നയിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. 'പുതിയ ആളുകള്‍ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം. ഒരു സംഘടന തകരുന്നത് കാണുന്നവര്‍ക്ക് രസമായിരിക്കും,' ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലിലും ലൈംഗികാതിക്രമ പരാതികള്‍ക്കും പിന്നാലെയാണ് അമ്മ ഭരണസമിതി രാജി വെച്ചത്.

ആദ്യം പ്രസിഡന്റ് മോഹന്‍ലാലാണ് രാജി വെച്ചത്. പിന്നാലെ നിലവിലെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. അതുവരെ നിലവിലെ ഭരണസമിതി അഡ്‌ഹോക്ക് സമിതിയായി പ്രവര്‍ത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ വിതരണം അടക്കമുള്ളവ ഈ സമിതിയുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+