കേരള പോലീസിൽ കൂട്ട സ്ഥലംമാറ്റം, പ്രധാന സ്ഥാനങ്ങളിൽ വിശ്വസ്തർ, സെൻകുമാർ പേരിന് മാത്രം മേധാവി !!
100 ഡിവൈഎസ്പിമാരെയാണ് സ്ഥലംമാറ്റിയിരിയ്ക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ മേധാവിയായി ടി പി സെന്‍കുമാറിനെ നിയമിയ്‌ക്കേണ്ടതിന്റെ മുന്നോടിയായി സേനയില്‍ വന്‍ അഴിച്ചുപണി നടത്തിയിരിയ്ക്കുകയാണ് സര്‍ക്കാര്‍. 100 ഡിവൈഎസ്പിമാരെയാണ് സ്ഥലംമാറ്റിയിരിയ്ക്കുന്നത്.

ക്രൈംബ്രാഞ്ച്, വിജിലന്‍സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. സെന്‍കുമാര്‍ അധികാരം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രധാന സ്ഥാനങ്ങളില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിയ്ക്കുന്നത്.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയാണ് ഐജി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആയിരുന്ന അനില്‍കാന്തിനെ വിജിലന്‍സ് എഡിജിപി ആക്കി.

തച്ചങ്കരിയും ബല്‍റാം കുമാര്‍ ഉപാധ്യായയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുപ്പക്കാരായാണ് അറിയപ്പെടുന്നത്. അതിനാലാവാം ഇവരെ വിശ്വസ്ത സ്ഥാനങ്ങളില്‍ ഇരുത്തിയിരിയ്ക്കുന്നത്.

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതും പുനര്‍നിയമനം നല്‍കാത്തതും എല്‍ഡിഎഫ് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. കോടതി നിശിതമായാണ് ഇതിനെ വിമര്‍ശിച്ചത്. കേസ് നടത്തിപ്പിന് സെന്‍കുമാറിന് ചെലവായ തുക സെന്‍കുമാറിന് തിരികെ നല്‍കാന്‍ വെള്ളിയാഴ്ച കോടതി വിധിച്ചിരുന്നു.












Click it and Unblock the Notifications