കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കയം തട്ടിൽ വൻ അഴിമതി; മുക്കിയത് 46 ലക്ഷം, വിജിലസിന്റെ കണ്ടെത്തൽ ഇങ്ങനെ...

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പാലക്കയം തട്ട്. ആറേഴു വർഷം മുൻപ് ആരും തിരിഞ്ഞു നോക്കാനില്ലാത്ത കുന്നിൻ ചെരിവായിരുന്ന പാലക്കയം തട്ട്. എന്നാൽ ഇപ്പോൾ അതിന്റെ മുഖമാകെ മാറി. പരിചിതമായ കണ്ണൂരിന്റെ മുഖചിത്രത്തെ മൂവായിരത്തഞ്ഞൂറ് അടി ഉയരത്തിൽ പൊക്കി പിടിച്ചിരിക്കുകയാണ് നടുവിൽ പഞ്ചായത്തിലെ മലഞ്ചെരിവ്. തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിലെ കുന്നിൻ ചെരിവിൽ ടൂറിസം സാധ്യത തെളിഞ്ഞ ശേഷം നടത്തിയ പ്രവർത്തനങ്ങൾ ആ നാടിന്റെ തന്നെ മുഖച്ഛായ മറ്റുകയായിരുന്നു.

ഇപ്പോൾ നിരവധി വിനോദ സഞ്ചാരികൾ പാലക്കയം തട്ട് അന്വേഷിച്ച് വരുന്നുണ്ട്. എന്നാൽ 92 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച പദ്ധതിയിൽ 46 ലക്ഷം രൂപയുടെ അഴിമതി നട്നിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. പാലക്കയം തട്ടിലെ ടൂറിസം സർക്യൂട്ട് പദ്ധതിയിലാണ് വിജിലൻസ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. 2016ലാണ് പാലക്കയം തട്ടിലെ പദ്ധതി പൂർത്തിയായത്. എന്നാൽ 2017 ഫെബ്രുവരിയിൽ വിജിലൻസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മൂന്ന് പേർക്കെതിരെ കുറ്റപത്രം

മൂന്ന് പേർക്കെതിരെ കുറ്റപത്രം


രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിൻസ് സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. പാലക്കയം തട്ട് മലയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വ്യൂ പോയിന്റും പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഈ പദ്ധതിയിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്

ഒരു കോടിയുടെ പദ്ധതി

ഒരു കോടിയുടെ പദ്ധതി

2.70 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പദ്ധതിക്കായി സർക്കാരിന് സമർപ്പിച്ചത്. ഇതിൽ ഒരു കോടിയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതി നൽകി. നടത്തിപ്പ് ചുമതല എഫ്ആർബിഎൽ ഏറ്റെടുക്കുകയും തിരുവനന്തപുരത്തെ സ്ഥാപനത്തിന് ഉപകരാർ നൽ‌കുകയുമായിരുന്നു. സോളാർ വിളക്കുകയും ഗാർഡൻ ബെഞ്ചുകളുമാണ് ഇവിടെ പ്രധാനമായും സ്ഥാപിച്ചിരുന്നത്.

സോളാർ വിളക്കിന് 1,18,000 രൂപ?

സോളാർ വിളക്കിന് 1,18,000 രൂപ?

ഇവിടെ സ്ഥാപിച്ച സോളാർ വിളക്കുകൾക്ക് ഒന്നിന്ന് 1,18,000 രൂപയാണ് ചെലവായതാണെന്നാണ് കണക്കുകളിൽ പറയുന്നത്. 35 വിളക്കുകളായിരുന്നു ഇത്തരത്തിൽ സ്ഥാപിച്ചത്. എന്നാൽ പാലക്കയം തട്ടിൽ വിളക്കുകൾ സ്ഥാപിക്കുന്നതിന് നാല് മാസം മുമ്പാണ് വെള്ളിക്കീലിൽ ഡിടിപിസി സോളാർ വിളക്കുകൾ‌ സ്ഥാപിച്ചത്. അനർട്ടിനെ ഏൽപ്പിച്ചപ്പോൾ ഒരു വിളക്കിന് അവിടെ 48000 രൂപ മാത്രമേ ആയിരുന്നുള്ളൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വൻ അഴിമതി

വൻ അഴിമതി


സർക്കാർ സബിസിഡി കൂടി ലഭിച്ചപ്പോൾ ആകെ വിളക്കിന് 18000 രൂപ മാത്രമാണ്. 45 വാട്സിന്റെ വിളക്കാണ് വെള്ളിക്കീലിൽ വെച്ചത്. എന്നാൽ പാലക്കയം തട്ടിലാണെങ്കിൽ 35 വാട്സിന്റെ മാത്രമാണ്. 15 ഗാർഡൻ ബെഞ്ചുക്കളാണ് പാലക്കയം തട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. കണക്കിൽ ഒന്നിന് 80000 രൂപയാണ്. വെറും 15000 രൂപയ്ക്ക് സ്ഥാപിക്കാമായിരുന്ന ബെഞ്ചാണ് 80000 രൂപയ്ക്ക് സ്ഥാപിച്ചിരിക്കുന്നത്.

English summary
Massive corruption at Palakkayamthattu in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X