Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണത്തിന് 20 പേർ: ബെവ്കോയ്ക്ക് മുമ്പിൽ കൂട്ടയിടി, കേരള സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം..

കൊച്ചി: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മദ്യശാലകൾക്ക് മുമ്പിലുള്ള തിരക്കിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേരള ഹൈക്കോടതി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വിവാഹത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്ക്ക് മുമ്പിൽ കൂട്ടയടിയാണെന്നും കോടതി വിമർശിച്ചു. എക്സൈസ് കമ്മീഷണറും ബെവ് കോ എംഡിയും ഓൺലൈനായാണ് കോടതിയിൽ ഹാജരായത്.

1


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലറ്റുകൾക്ക് മുമ്പിലെ തിരക്ക് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് കേസുകളുടെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഈ സാഹചര്യത്തിൽ ബെവ്കോയ്ക്ക് മുമ്പിൽ സാമൂഹിക അകലം പാലിക്കാതെ നൂറ് കണക്കിന് പേർ ക്യൂ നിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതുപോലെ യാതൊരു നിയന്ത്രണങ്ങൾ പാലിക്കാതെ നൂറ് കണക്കിന് പേർ മദ്യശാലകൾക്ക് മുമ്പിൽ വരി നിൽക്കുന്നത് രോഗവ്യാപനമുണ്ടാകില്ലേ എന്നും കോടതി ചോദിക്കുന്നു. മദ്യശാലകൾക്ക് മുമ്പിൽ ക്യൂ നിൽക്കുന്നത് 500 ഓളം പേരാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

2

കഴിഞ്ഞ തവണ ലോക്ക്ഡൌണിന് ശേഷം ബീവറേജ് തുറന്ന സമയത്ത് ആളുകളുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമുണ്ടായിരുന്നു. എന്നാൽ ഇത്തവണ ലോക്ക്ഡൌൺ കഴിഞ്ഞപ്പോൾ ഇത്തരത്തിലുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും കോടതി അഭിപ്രായപ്പെട്ടത്. സാധ്യമായത് എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചത്. പരാമവധി തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു. പത്ത് ദിവസത്തിനുള്ളിൽ ഈ വിഷയത്തിൽ സത്യവാങ്മൂലം നൽകണമെന്നും എക്സൈസ് കമ്മീഷണറോടും ബെവ്കോ എംഡിയോടും കോടതി നിർദേശിച്ചിട്ടുണ്ട്.

3


ജൂലൈ 16ന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. ഈ ദിവസം എക്സൈസ് കമ്മീഷണറും ബെവ്കോ എംഡിയും കോടതിയിൽ ഹാജരാകണം. സംസ്ഥാനത്ത് രണ്ടാമത്തെ ലോക്ക്ഡൌണിന് ശേഷം മദ്യശാലകൾക്ക് മുമ്പിലെ തിരക്ക് വർധിച്ചതോടെയാണ് കോടതി ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡോൺ പ്രാബല്യത്തിലുള്ളതിനാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Recommended Video

cmsvideo
    Lambda variant found in 31 countries | Oneindia Malayalam
    4

    മദ്യശാലകൾക്ക് മുമ്പിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കോടതി സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണ തേടുകയും ചെയ്തിരുന്നു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഈ വിഷയത്തിൽ വിശദീകരണം നൽകാനും കോടതി നിർദേശം നൽകിയിരുന്നു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മദ്യശാലകൾക്ക് മുമ്പിലുള്ള ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മദ്യശാലകൾക്ക് മുമ്പിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇപ്പോൾ നടക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്നും ഹർജിക്കാരൻ അവകാശപ്പെട്ടിരുന്നു. ഇത് പിന്നീട് കോടതിയും അംഗീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല.

    സീരിയൽ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+