എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; സമീപവാസികളെ ഒഴിപ്പിച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു
എറണാകുളം: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് നിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രികടയിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. ഇവിടെ ഗോഡൗണിൽ സൂക്ഷിച്ച പഴയ ഫ്രഡ്ജ് പെയിന്റ് അടക്കമുള്ള ആക്രിസാധനങ്ങൾ പൊട്ടിത്തെറിക്കുകയും കനത്ത പുക പടരുകയും ചെയ്യുന്നുണ്ട്. നിലവിൽ രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളാണ് സ്ഥലത്തുള്ളത്.

ജനവാസ മേഖലയാണിത്. അതുകൊണ്ട് തന്നെ ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു.മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഇന്ന് സ്കൂൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അതേസമയം ഇപ്പോഴും തീ ആളി പടരുകയാണ്. ഇവിടേക്ക് വാഹനങ്ങൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കില്ല. അതിനാൽ വലിയ പൈപ്പുകൾ ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ആക്രികട ഉടമയും സ്ഥലത്തുണ്ട്.
എത്രയും വേഗം തീ അണക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകളെ സ്ഥലത്ത് എത്തിക്കും. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തത ഇല്ല..
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications