കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാളത്തിലൊളിച്ച മുഖ്യന്‍, കല്ലെറിയുന്ന പ്രതിഷേധക്കാര്‍, തല്ലിച്ചതയ്ക്കുന്ന 'ചെന്നിത്തല പൊലീസ്' കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷ യുവജന സംഘടനകളും ബിജെപിയും. സംസ്ഥാനത്ത് പലയിടത്തും തെരുവ് യുദ്ധത്തിലേയ്ക്ക് നീങ്ങുന്ന അവസ്ഥയിലാണ് പ്രതിഷേധങ്ങള്‍. തിരുവനന്തപുരത്തും, കോഴിക്കോടും, ആലപ്പുഴയിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

സോളാര്‍ കേസില്‍ സരിത എസ് നായര്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയും, കേസില്‍ മുഖ്യമന്ത്രിയേയും ആര്യാടന്‍ മുഹമ്മദിനേയും പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുമാണ് പ്രതിഷേധങ്ങള്‍ ശക്തമാകാന്‍ ഇടയാക്കിയത്.

Kerala

ടിപി ശ്രീനിവാസന് നേരെയുണ്ടായ കൈയ്യേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് മേല്‍ പൊലീസ് ശക്തമായി പ്രതികരിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയിരുന്നു.

Oommen Chandy

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഇടത്-ബിജെപി സംഘടനകളെ ലക്ഷ്യം വച്ചായിരുന്നു ചെന്നിത്തലയുടെ പരോക്ഷ പ്രതികരണം. ശക്തമായ പ്രതിഷേധം ഉയരും എന്ന് മുന്നറിയിപ്പ് ഉണ്ടായതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി എല്ലാവിധ പൊതുപരിപാടികളും റദ്ദാക്കിയിരുന്നു.

English summary
Massive protests in Kerala as Oommen Chandy refuses to quit over FIR in Solar Scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X