സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരത്ത് കിരൺ നായർ ,കെഎസ് സുദർശൻ കൊച്ചിയിൽ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. കിരൺ നാരായണൻ ആണ് പുതിയ തിരുവന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി സുനിലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സൂപ്രണ്ടാക്കി.കെഎം സാബു മാത്യു കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും.തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയാക്കി. തിരുവനന്തപൂരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി ബിജോയിയെ കാസർകോട് എസ്‌പിയായും നിയമിച്ചു.

നവനീത് ശര്‍മ്മയാണ് പുതിയ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി.എസ് ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. കാസർകോട് എസ്‌പി വൈഭവ് സക്സേന എറണാകുളം റൂറൽ എസ്‌പിയാകും.
എറണാകുളം വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ പൊലീസ് സൂപ്രണ്ട് കെഎസ് സുദര്‍ശനാണ് പുതിയ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ.
എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി.ടികെ വിഷ്ണു പ്രദീപാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി. അനൂജ് പലിവാള്‍ കോഴിക്കോട് സിറ്റി ഡിസിപിയാകും.












Click it and Unblock the Notifications