കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയില്‍ കൂട്ട രാജി; പിന്നില്‍ എംഎല്‍എയുമായുള്ള തര്‍ക്കം

Google Oneindia Malayalam News

ആലപ്പുഴ: ഡിവൈഎഫ്‌ഐയില്‍ കൂട്ട രാജി. ആലപ്പുഴ കായംകുളം ഡിവൈഎഫ്‌ഐയിലാണ് കൂട്ട രാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജി വെച്ചു. യു പ്രതിഭ എം എല്‍എയുമായുള്ള തര്‍ക്കവും ബ്ലോക്ക് വൈസ് പ്രസിഡണ്ടിന്റെ വീട്ടിലെ പൊലീസ് പരിശോധനയുമാണ് രാജിക്ക് കാരണം.

സിഐ വീട്ടില്‍ പരിശോധനക്കെത്തിയത് തോക്കുമായാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സിഐക്ക് എംഎല്‍എ പിന്തുണ നല്‍കിയെന്നാണ് ആരോപണം.

കായംകുളം എംഎല്‍എ യു പ്രതിഭ നേരത്തേയും വലിയ വിവാദങ്ങളില്‍പെട്ടിരുന്നു. എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ തന്നെ രംഗത്തെത്തിയതായിരുന്നു വിവാദത്തിലേക്കെത്തിയത്.

dyfi

പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എംഎല്‍എ രംഗത്തെത്തിയിരുന്നു. ഒന്നും കിട്ടാഞ്ഞിട്ടാണോ ഇതെല്ലാം എന്നായിരുന്നു പ്രതിഭയുടെ ചോദ്യം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്- അത് ആണായാലും പെണ്ണായാലും എന്നും പ്രതിഭ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞിരുന്നു.കൊറോണ കാലത്ത് മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലയെന്ന ആരോപണമായിരുന്നു കായംകുളം എംഎല്‍എ യു പ്രതിഭക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഒരു ജനപ്രതിനിധി ഫോണിലൂടേയും സാമൂഹ്യമാധ്യമങ്ങളിലൂടേയും സഹായമെത്തിക്കുകയല്ല വേണ്ടത് ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്നായിരുന്നു വിമര്‍ശനം.ബ്ലോക്ക് വൈസ് പ്രസിഡണ്ട് സാജിത് ഷാജഹാനായിരുന്നു എംഎല്‍എക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്.

എംഎല്‍എ വീട്ടിലിരുന്നോളൂ, പക്ഷെ ഓഫീസ് തുറക്കേണ്ടതുണ്ട്. ഫോണിലൂടേയും സോഷ്യല്‍മീഡിയയിലൂടെയും സഹായമെത്തിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. കായംകുളത്തെ ജനതയ്ക്ക് എന്ത് ആവശ്യത്തിനും കയറി ചെല്ലാന്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ ഓഫീസ് തുറന്ന് കൊടുക്കുന്നത് കൊണ്ട് സഹായമെത്തുന്നു. മെഡിക്കല്‍ സ്റ്റോറുകളുടെ പേരുകള്‍ കായംകുളം നിവാസികള്‍ക്കറിയാം എന്നാല്‍ സൗജന്യമായി മരുന്നെത്തിക്കുന്നിടത്താണ് ജനപ്രതിനിധിയുടെ വിജയമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇതിന് പിന്നാലെ എംഎല്‍എ രംഗത്തെത്തുകയും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. വൈറസുകളേക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലിറങ്ങിയിട്ടുണ്ടെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന വര്‍ക്ക് ഫ്രം ഹോം രീതിയാണ് നടപ്പിലാക്കുന്നതെന്നും തന്റെ മണ്ഡലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്നും പ്രതിഭ എംഎല്‍എ പ്രതികരിച്ചിരുന്നു.

 കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ;രൂക്ഷവിമർശനവുമായി കോൺഗ്രസ് കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ;രൂക്ഷവിമർശനവുമായി കോൺഗ്രസ്

 ഇന്ത്യയെ ഗൾഫ് രാജ്യങ്ങൾക്ക് മുമ്പിൽ താറടിക്കാൻ പാകിസ്താൻ: ഏപ്രിലിൽ 7000 വ്യാജ ട്വിറ്റർ അക്കൌണ്ട് ഇന്ത്യയെ ഗൾഫ് രാജ്യങ്ങൾക്ക് മുമ്പിൽ താറടിക്കാൻ പാകിസ്താൻ: ഏപ്രിലിൽ 7000 വ്യാജ ട്വിറ്റർ അക്കൌണ്ട്

ബിഇസിഐഎല്ലില്‍ അവസരം; 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുബിഇസിഐഎല്ലില്‍ അവസരം; 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

English summary
Massive Resignation In kayakmulam DYFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X