കേരളത്തില്‍ വീണ്ടും പിടിമുറുക്കി കൊവിഡ്; ഇന്ന് രണ്ടായിരത്തില്‍ കൂടുതല്‍ കേസുകള്‍, 2 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ രൂക്ഷമാകുന്നു. ഇന്ന് ആകെ കേസുകള്‍ 2000 കടന്നിരിക്കുകയാണ്. 2271 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 622 കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് 416 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കൊവിഡ് ടി പി ആര്‍ 9.39 ശതമാനമാണ്. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3714 കൊവിഡ് കേസുകള്‍. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,976 ആയി. 7 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്. 2,513 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 4,26,33,365 ആയി.
കഴിഞ്ഞ 24 മണിക്കൂറില്‍ 3,07,716 പരിശോധനകളാണ് നടത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 85.32 കോടിയില്‍ അധികം പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 0.97 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.21 ശതമാനമാനവും.












Click it and Unblock the Notifications