കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ കോവിഡ് മരണം കുറച്ച് കാണിക്കുന്നു; ലക്ഷം മരണത്തിന്റെ സ്ഥാനത്ത് സർക്കാർ രേഖകളിൽ 4100 മാത്രം

മധ്യപ്രദേശിൽ കോവിഡ് മരണം കുറച്ച് കാണിക്കുന്നു;ലക്ഷം മരണത്തിന്റെ സ്ഥാനത്ത് രേഖകളിൽ 4100 മാത്രം

Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് മരണനിരക്ക് മനപൂർവ്വം കുറച്ച് കാണിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണനിരക്കിൽ മൂന്ന് മടങ്ങിന്റെയധികം വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മധ്യപ്രദേശിൽ കോവിഡ് മരണം വലിയ രീതിയിൽ കുറയ്ക്കുന്നതായാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

covid 19

നിലവിൽ സർക്കാർ പറയുന്ന കണക്കുകൾ യഥാർത്ഥ എണ്ണത്തിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് ആരോപണം. കോവിഡിന് മുൻപ് റിപ്പോർട്ട് ചെയ്തിരുന്ന മരണനിരക്കിൽ നിന്നും വലിയ വർധനവാണ് കോവിഡ് കാലത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതൊന്നും സർക്കാർ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2018, 2019 വർഷങ്ങളിൽ 59000 ആയിരുന്നു ഏപ്രിൽ, മെയ് മാസങ്ങളിലെ ശരാശരി മരണനിരക്ക് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ഇത് 2.3 ലക്ഷമായി ഉയർന്നു. 290 ശതമാനത്തിന്റെ വർധനവ്.

കൃത്യമായി പറഞ്ഞാൽ 1.74 ലക്ഷം അധിക മരണങ്ങൾ. ഇതിൽ തന്നെ 1.3 ലക്ഷം മരണം റിപ്പോർട്ട് ചെയ്തത് മെയ് മാസത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡ് മരണങ്ങൾ അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. എന്നാൽ മധ്യപ്രദേശിൽ ഈ രണ്ട് മാസങ്ങളിലും റിപ്പോർട്ട് ചെയ്തത് 4100 മരണം മാത്രമാണെന്ന് രേഖകൾ പറയുന്നു. മുൻപും മധ്യപ്രദേശിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. അതേസമയം ചികിത്സയിലായിരുന്ന 1,32,062 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുകയാണ്.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

എന്നാൽ മരണസംഖ്യയിൽ ഇപ്പോഴും ആശങ്ക തുടരുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് മാത്രം 3303 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിദിന മരണസംഖ്യ ആറായിരത്തിന് മുകളിൽ വരെ എത്തിയിരുന്നു. ആഗോള തലത്തിൽ തന്നെ രാജ്യത്ത് ഇത്രയുമധികം മരണങ്ങൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നന്ദിത ശ്വേത; പുതിയ ചിത്രങ്ങൾ കാണാം

English summary
Massive undercounting in COVID-19 deaths in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X