Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി അമൃതാനന്ദമയി, കൂടിക്കാഴ്ച രാജ്ഭവനിൽ

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി മാതാ അമൃതാനന്ദമയി. രാജ്ഭവനിലെത്തിയാണ് മാതാ അമൃതാനന്ദമയി ഗവര്‍ണറെ കണ്ടത്. തന്റെ അനുയായികള്‍ക്കൊപ്പമാണ് അമൃതാനന്ദമയി രാജ്ഭവനിലേക്ക് എത്തിയത്.

ഗവര്‍ണര്‍, ഭാര്യ രേഷ്മ ആരിഫ് എന്നിവര്‍ ചേര്‍ന്ന് അമൃതാനന്ദമയിയെ സ്വീകരിച്ചു. ഗവര്‍ണര്‍ക്കും ഭാര്യയ്ക്കും ഒപ്പം ഏറെ നേരം രാജ്ഭവനില്‍ ചിലവഴിച്ചതിന് ശേഷമാണ് അമൃതാനന്ദമയി മടങ്ങിപ്പോയത്. അമൃതാനന്ദമയിയുടേത് സ്വകാര്യ സന്ദര്‍ശനമാണോ എന്നത് വ്യക്തമല്ല. അമൃതാനന്ദമയി മഠത്തിലെ അനുയായികളാണ് രാജ്ഭവനിലേക്ക് അവര്‍ക്കൊപ്പം എത്തിയിരുന്നത്.

governor

അമൃതാനന്ദമയി രാജ്ഭവനില്‍ എത്തി താനുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. അമൃതാന്ദമയിക്കൊപ്പമുളള ചിത്രങ്ങളും ഗവര്‍ണര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗവര്‍ണറും ഭാര്യയും ചേര്‍ന്ന് അമൃതാനന്ദമയിയെ പൊന്നാട അണിയിച്ചു.

കേരള ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: അമ്മ എന്ന് അറിയപ്പെടുന്ന മാതാ അമൃതാനന്ദമയി രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായും അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാരുമായി പൗരത്വ നിയമത്തിന്റെ പേരിലടക്കം പരസ്യമായി ഗവര്‍ണര്‍ ഏറ്റുമുട്ടിയത് വലിയ വിവാദമായിരുന്നു. നിലവില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലാതെയാണ് മുന്നോട്ട് നീങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+