കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയെ കരുണയിലാറാടിച്ചു മാതാ അമൃതാനന്ദമയി

  • By Sreejith Kk
Google Oneindia Malayalam News

വടകര: നീണ്ട 16 വര്‍ഷത്തിനുശേഷം വീണ്ടും വടകര മണ്ണിനെ സാന്നിധ്യംകൊണ്ട് കരുണയിലാറാടിച്ച മാതാ അമൃതാനന്ദമയി അമ്മയുടെ ജീവല്‍സ്പര്‍ശവും, ദര്‍ശന പുണ്ണ്യവും ഏറ്റുവാങ്ങാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് സ്വകാര്യ ബസ്സ്‌ സമരം വകവേക്കാതെ വടകര നാരായണ നഗറില്‍ ഒഴുകിയെത്തിയത്. 6മണിക്ക് അമ്മ വെദിയിലെത്തിയപ്പോഴേക്കും മൈതാനം അമൃതൈശ്വരി മന്ത്രധ്വനിയാല്‍ മുഖരിതമായി.

കണ്ണൂര്‍ പറക്കാനൊരുങ്ങുന്നു; ഇനി മാസങ്ങള്‍ മാത്രം
വേദിയിലെത്തിയ അമ്മയെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി കെ നാണു എം എല്‍ എ, ബി ജെ പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍, പതമ്ശ്രീ മീനാക്ഷിയമ്മ തുടങ്ങിയവര്‍ അമ്മയെ ഹാരാര്‍പ്പണം ചെയ്തു. മഠത്തിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം വേദിയില്‍ നടന്നു.

amma

ഏറാമല, തിക്കൊടി, ചെങ്ങോട്ടുകാവ്‌ തുടങ്ങി 5 പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയായ ജീവാമൃതം, അമൃത സ്വാശ്രയ സംഘങ്ങള്‍ക്കുള്ള മൂലധനവും, വസ്ത്രവും വിതരണം ചെയ്യല്‍ അമലഭാരതം പദ്ധതിയുടെ ഭാഗമായി നിര്‍ധനര്‍ക്കുള്ള ശൌചാലയ നിര്‍മ്മാണത്തിനും അമ്മയുടെ സാന്നിധ്യത്തില്‍ തുടക്കമായി തുടര്‍ന്നു അമ്മയുടെ അനുഗ്രഹ ഭാഷണവും, ഗാനസുധയും, ധ്യാനപരിശീലനവും ദര്‍ശനവും ആരംഭിച്ചു

പിഎൻബി എന്റെ ബിസിനസ് സാമ്രാജ്യം തകർത്തു! ഇനി എങ്ങനെ ബാദ്ധ്യത തീർക്കും? നീരവ് മോദിയുടെ കത്ത്.പിഎൻബി എന്റെ ബിസിനസ് സാമ്രാജ്യം തകർത്തു! ഇനി എങ്ങനെ ബാദ്ധ്യത തീർക്കും? നീരവ് മോദിയുടെ കത്ത്.

ബസ് സമരങ്ങള്‍ക്ക് പഴയ ശക്തിയില്ല; ഇനി സര്‍ക്കാര്‍ തീരുമാനിക്കുംബസ് സമരങ്ങള്‍ക്ക് പഴയ ശക്തിയില്ല; ഇനി സര്‍ക്കാര്‍ തീരുമാനിക്കും

English summary
mata amritanandamayi visits vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X