കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗ ശുചിയാക്കാന്‍ മാത്രമല്ല 'അമ്മ'യുടെ പണം; കേരളത്തിനും നൂറ് കോടി!!

Google Oneindia Malayalam News

കൊല്ലം: പ്രധാനമന്ത്രിയുടെ ഗംഗ ശുചീകരണ പദ്ധതിയ്ക്ക് അമൃതാനന്ദമയി മഠം നൂറ് കോടി രൂപ നല്‍കിയിരുന്നു. ഇത് ഏറെ പ്രശംസിയ്ക്കപ്പെട്ടെങ്കിലും ചെറിയ ചില വിമര്‍ശനങ്ങളും വന്നിരുന്നു.

കേരളത്തിലെ നാല്‍പത്തിനാല് നദികളും വലിയ തോതില്‍ മാലിന്യ ഭീഷണിയും മണലെടുപ്പ് ഭീഷണിയും നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. അപ്പോള്‍ ഗംഗാനദിയ്ക്ക് വേണ്ടി 100 കോടി നല്‍കുകയാണോ മഠം ചെയ്യേണ്ടത് എന്നായിരുന്നു ചിലര്‍ ഉന്നയിച്ച ചോദ്യം.

എന്നാല്‍ ആ പരാതിയ്ക്ക് ഇപ്പോള്‍ ഒരു തീരുമാനമായിക്കഴിഞ്ഞു. തന്റെ 62-ാം പിറന്നാള്‍ ദിനത്തില്‍ അമൃതാനന്ദമയി കേരളത്തിന് നല്‍കിയ സമ്മാനം എന്താണെന്ന് നോക്കാം.

ഗംഗയ്ക്ക് 100 കോടി

ഗംഗയ്ക്ക് 100 കോടി

ഗംഗാ ശുചീകരണ പദ്ധതിയ്ക്ക് അമൃതാനന്ദമയി മഠം നല്‍കിയത് 100 കോടി രൂപയായിരുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരിട്ടെത്തിയാണ് അന്ന് ആ പണം സ്വീകരിച്ചത്.

സ്വച്ഛ ഭാരത്

സ്വച്ഛ ഭാരത്

ഗംഗാ ശുചീകരണത്തിന് നല്‍കിയ തുകയില്‍ ഒരു ഭാഗം സ്വച്ഛ ഭാരത് പദ്ധതിയ്ക്കാണ് ഉപയോഗിയ്ക്കുക. ഗംഗാതീരത്ത് താമസിയ്ക്കുന്ന ഗ്രാമവാസികള്‍ക്ക് കക്കൂസുകളും ഈ പണം കൊണ്ട് നിര്‍മിച്ച് നല്‍കും.

 കേരളത്തിനും 100 കോടി

കേരളത്തിനും 100 കോടി

തന്റെ പിറന്നാള്‍ ദിനത്തിലാണ് കേരളത്തിന് 100 കോടി രൂപ നല്‍കുന്ന കാര്യം അമൃതാനന്ദമയി പ്രഖ്യാപിച്ചത്.

കേരള ശുചിയാക്കാന്‍

കേരള ശുചിയാക്കാന്‍

ശുചീകരണ പദ്ധതികള്‍ക്കായാണ് മഠം 100 കോടി രൂപ സംഭാവന നല്‍കിയിരിയ്ക്കുന്നത്.

കക്കൂസ് നിര്‍മാണം

കക്കൂസ് നിര്‍മാണം

കേരളത്തില്‍ നിലവില്‍ കക്കൂസില്ലാത്ത വീടുകള്‍ വളരെ കുറവാണ്. എങ്കിലും മഠം നല്‍കുന്ന പണം കക്കൂസ് നിര്‍മാണത്തിനും ഉപയോഗിയ്ക്കും.

English summary
After contributing Rs 100 crore to the Centre's 'Swachh Bharat' and 'Clean Ganga' programmes, Mata Amritanandamayi Math today offered an identical amount for construction of toilets and sanitation works in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X