കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേന്ത്രക്കായ പേപ്പര്‍കനം മുതല്‍ ഏതു കനത്തിലും അനായാസം അരിയാവുന്ന ഉപകരണം; ഇന്ത്യന്‍ പേറ്റന്റ്‌നേടി..

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നേന്ത്രക്കായ പേപ്പര്‍കനം മുതല്‍ ഏതു കനത്തിലും അനായാസം അരിയാവുന്ന ഉപകരണത്തിന് ഇന്ത്യന്‍ പേറ്റന്റ്‌നേടി കണ്ണൂര്‍ സ്വദേശിയും തിരൂരിലെ ഗണിത അധ്യാപകനുമായ ജോയ്അഗസ്റ്റിന്‍. തിരൂര്‍ ഫാത്തിമമാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗണിത അധ്യാപകനാണ് കണ്ണൂര്‍ സ്വദേശി ജോയ്അഗസ്റ്റിന്‍.

15വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹം തന്റെ യന്ത്രത്തിന് ഇന്ത്യന്‍പേറ്റന്റ് നേടിയത്. നേന്ത്രക്കായ പേപ്പര്‍കനം മുതല്‍ ഏതു കനത്തിലും അനായാസം അരിയാന്‍ ഈ ഉപകരണത്തിന് സാധിക്കും. വറചട്ടിയിലേക്കോ, വെള്ളത്തിലേക്കോ, മറ്റു പാത്രങ്ങളിലേക്കോ നേരിട്ട് അരിയാന്‍ കഴിയും. അരിഞ്ഞതിന് ശേഷം യന്ത്രഭാഗം ചട്ടിയില്‍നിന്നും തിരിച്ച്മാറ്റാനാകുമെന്നത് ഈ ഉപകരണത്തിന്റെ മേമന്മയാണ്.

bab

ഒരുനോബ്ബ് ഇടത്തോട്ടൊ, വലത്തോട്ടൊ തിരിച്ചാല്‍ യഥാക്രമം കനംകൂട്ടുന്നതിനും കുറക്കുന്നതിനുംസാധിക്കും. നേന്ത്രക്കായ എടുത്തിട്ട് കൊടുക്കുകയോ വേണ്ടൂ, കയ്‌കൊണ്ടു അമര്‍ത്തേണ്ട ആവശ്യമില്ല, പ്രധാനയന്ത്ര ഭാഗങ്ങളെല്ലാം സ്‌റ്റൈന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന ഈയന്ത്രത്തിന് ഏകദേശം 20കിലോ ഭാരമുണ്ട്. 15,000മുതല്‍ 18,000 രൂപവരെയാണ് മാര്‍ക്കറ്റ്‌വില പ്രതീക്ഷിക്കുന്നതെന്നു ജോയ്അഗസ്റ്റിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈകണ്ടുപിടുത്തത്തിന് ദേശീയ, സംസ്ഥാന തലങ്ങളില്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഉണങ്ങിയ അടയ്ക്ക പൊളിക്കുന്നതിനുള്ള തന്റെ മറ്റൊരു കണ്ടുപിടുത്തത്തിന്‌സംസ്ഥാന തലത്തില്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ജോയ്അഗസ്റ്റിന്‍ പറഞ്ഞു.

English summary
Mathematics teacher invented a tool to slice banana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X