അതില്‍ വീണുപോകരുത്; ആ ട്രോളുകള്‍ സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന്- മാത്യു കുഴല്‍നാടന്‍
കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലേറുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ നിരാശയിലാണ്. പാര്‍ട്ടിയുടെ ഭാവിയെന്ത് എന്ന ചോദ്യമാണ് പലര്‍ക്കും. മന്ത്രിമാരെ നിശ്ചയിച്ചതിലും വകുപ്പുകള്‍ വിഭജിച്ചതിലും പ്രത്യേകതകള്‍ നിറച്ച ഇടതുസര്‍ക്കാരിന്റെ നീക്കം ഏറെ പ്രശംസ പിടിച്ചുപറ്റി. അതേസമയം, കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെ ചൊല്ലി തര്‍ക്കമുണ്ട് എന്ന വാര്‍ത്തകള്‍ വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പക്വതയോടെ കാര്യങ്ങള്‍ വിലയിരുത്തണമെന്നും മറ്റു പാര്‍ട്ടിക്കാര്‍ പറയുന്നത് ഏറ്റുപിടിക്കരുതെന്നുമുള്ള അഭിപ്രായം പങ്കുവെക്കുകയാണ് നിയുക്ത എംഎല്‍എ മാത്യു കുഴല്‍നാടന്‍. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ....

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കോൺഗ്രസ്സ് പ്രവർത്തകർ ഫോണിലും നേരിട്ടും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ആശങ്കയും അഭിപ്രായങ്ങളും ഒക്കെ അറിയിക്കുകയുണ്ടായി.
കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ അവരുടെ രോഷവും നിരാശയും ഒക്കെ കടുത്ത ഭാഷയിലും ട്രോളുകളും ഒക്കെ ആയി പ്രകടിപ്പിക്കുന്നുണ്ട്. പ്രവർത്തകരുടെ വികാരം നൂറു ശതമാനം ഉൾകൊള്ളുന്നു.
ഒരു അഭ്യർത്ഥന നടത്താനാണ് ഇതെഴുതുന്നത്. നിങ്ങൾ ദയവു ചെയ്തു കിംവദന്തികൾക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തിൽ പ്രതികരിക്കരുത്.. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്. വികാരപ്രകടനങ്ങൾ കൊണ്ട് പാർട്ടിക്ക് കൂടുതൽ ക്ഷതം സംഭവിക്കത്തെ ഉള്ളു. അത് പരിഹരിക്കാൻ ഞാനും നിങ്ങളും തന്നെ വേണം എന്നത് മറക്കണ്ട.
പിന്നെ പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും അഭിപ്രായങ്ങളും ഗ്രൂപ്പ് താല്പര്യം മുൻനിർത്തി മാത്രമാണ് എന്ന് കരുതണ്ട. സ്വാതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം കോൺഗ്രസ്സ് പാർട്ടിയിൽ ഉണ്ട്. അതിനുള്ള ആർജവവും ഇച്ഛാശക്തിയും കോൺഗ്രസ്സ് പാർട്ടിയിൽ പൂർണമായും അസ്തമിച്ചു എന്ന് ധരിക്കണ്ട. പ്രവത്തകരുടെ വികാരം നേതൃത്വത്തിന് മുന്നിൽ എത്തും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.
അതുകൊണ്ട് അഭിപ്രായ പ്രകടനത്തിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ കുറച്ച്കൂടി പക്വത കാണിക്കണം എന്നാണ് എന്റെ അഭ്യർത്ഥന. കോൺഗ്രസിനും നേതാക്കൾക്കും എതിരായ പല ട്രോളുകളും സിപിഎം സൈബർ ഗ്രൂപ്പുകളിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതും നമ്മൾ മറക്കണ്ട..
ഇന്ന് കോൺഗ്രസ്സ് പ്രവർത്തകർ ഒറ്റ സ്വരത്തിൽ പറയണമെന്ന്, ഉൾകൊള്ളണമെന്നും ഞാൻ ആഗ്രഹിക്കുന്ന ഒരു വരി താഴെ കുറിക്കട്ടെ..
" We shall prevail.. we shall overcome.. "
നന്ദി..
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications