Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ കോൺഗ്രസ് പറഞ്ഞത് ധനമന്ത്രിയുടെ വായിൽ നിന്ന് തന്നെ വന്നു;വിമർശിച്ച് മാത്യു കുഴൽനാടൻ

തിരുവനന്തപുരം; കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സാമ്പത്തികാശ്വാസം നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥന സർക്കാരും ചേട്ടൻ ബാവ അനിയൻ ബാവ കളിക്കുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടി അവസാനിപ്പിച്ച്, സാമ്പത്തികാശ്വാസം നൽകാൻ ഇരു സർക്കാരുകളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റ് വായിക്കാം

kuzhalnadanss

കോൺഗ്രസ്സ് ഇത്രനാളും പറഞ്ഞ് കൊണ്ടിരുന്നത് ഇന്ന് ധനമന്ത്രി യുടെ നാവിൽ നിന്ന് തന്നെ വന്നതിൽ സന്തോഷമുണ്ട്.റിസർവ്വ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ച വായ്പാ നയവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ ധനമന്ത്രി പറയുകയണ്

' കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു പണവും കേന്ദ്ര സർക്കാർ തന്നിട്ടില്ല. ഫിനാൻസ് കമ്മീഷൻ്റെ ഗ്രാൻ്റ് പ്രകാരം കിട്ടേണ്ട 1500 കോടിയോളം രൂപയും, എസ് ഡി ആർ എഫ് പ്രകാരം കിട്ടേണ്ട 157 കോടി രൂപയും കേരളത്തിന് കിട്ടേണ്ട പണമാണ്. ഇതൊക്കെ കോവിഡ് വന്നാലും വന്നില്ലെങ്കിലും തരണ്ട പണമാണ്.' ( വീഡിയോ ആദ്യ കമൻ്റായി കാണാം ) അതിനെ കോവിഡുമായി ബന്ധപ്പെടുത്തേണ്ട എന്ന് ചുരുക്കം.

ഒരാഴ്ച മുമ്പ്, കരാറുകാർക്ക് മാസങ്ങളായി കൊടുക്കാനുള്ള 14000 കോടിയും, സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് മാസങ്ങളായി കുടിശിക വരുത്തിയ സമൂഹ്യ സുരക്ഷാ പെൻഷൻ 1500 കോടിയും, തൊഴിലുറപ്പിൻ്റെ 2000 കോടിയും, കുടുംബശ്രീ ക്ക് വായ്പ എടുക്കാൻ അനുവദിച്ചതിൻ്റെ പേരിൽ 2000 കോടിയും കാണിച്ച് ഇരുപതിനായിരം കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആള് തന്നെയാണ് ഇന്ന് ഇത് പറയുന്നത് എന്നതാണ് തമാശ.

ഞങ്ങൾ ഈ ദിവസമത്രയും നിങ്ങളോട് ചോദിച്ചു കൊണ്ടിരുന്നതും ഇത് തന്നെയാണ് സഖാവെ..കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സാമ്പത്തികാശ്വാസം നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥന സർക്കാരും ചേട്ടൻ ബാവ അനിയൻ ബാവ കളിക്കുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടി അവസാനിപ്പിച്ച്, സാമ്പത്തികാശ്വാസം നൽകാൻ ഇരു സർക്കാരുകളും തയ്യാറാവണം. രാജ്യത്ത് ജനങ്ങൾ ഇതുപോലെ സാമ്പത്തീകമായി ഞെരുങ്ങിയ ഒരു സമയം ഉണ്ടായിട്ടില്ലാ എന്നത് കൂടി മനസ്സിലാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+