• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്‍റെ മണിയാശാനേ..നിങ്ങൾ ഇത്ര വലിയ സംഭവമാണ് എന്ന് അറിഞ്ഞില്ലാട്ടോ',പരിഹാസ കുറിപ്പ്

ഇടുക്കി: വൈദ്യുതി മന്ത്രി എംഎം മണി തന്‍റെ ഔദ്യോഗിക വാഹനമായ ഇന്നോവയുടെ ടയര്‍ 34 തവണ മാറ്റിയെന്ന വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മണിയും രംഗത്തെത്തിയിരുന്നു.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും? ബിജെപി അധ്യക്ഷനോ? ദില്ലിക്ക് വിളിപ്പിച്ച് ഷാ.. അടിയന്തര കൂടിക്കാഴ്ച

കാറിന്‍റെ മൈലേജും ഈ കാലയളവില്‍ കാര്‍ ഓടിയ സ്ഥാലങ്ങളുടെ ദൂരവും ഉള്‍പ്പെടെയുള്ള കണക്കുകള്‍ സഹിതമായിരുന്നു മണി ഫേസ്ബുക്കില്‍ എഴുതിയ വിശദീകരണ കുറിപ്പ്. എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍.ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

 മന്ത്രിയുടെ വിശദീകരണം

മന്ത്രിയുടെ വിശദീകരണം

സാധാരണ റോഡുകളിൽ ഓടുമ്പോൾ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കിമി മാത്രമാണ്. എന്നാല്‍ തന്‍റെ കാർ ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കിലോമീറ്ററാണ്. ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

cmsvideo
  Troll video: minister MM mani widly trolled for his car tyre issue | Oneindia Malayalam
  ഫേസ്ബുക്കില്‍

  ഫേസ്ബുക്കില്‍

  മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും 14597 കിലോമീറ്റർ മൈലേജ് ടയറുകൾക്ക് കിട്ടിയിട്ടുണ്ട്, എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി മണി പറഞ്ഞിരുന്നു.

  നല്ലതാണ് ആശാനേ

  നല്ലതാണ് ആശാനേ

  എന്നാല്‍ ഇടുക്കിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പലരും ഇന്നോവാ ഉപയോഗിക്കുന്നുണ്ട് അവർക്കൊന്നുമില്ലാത്ത തേയ്മാനം എന്താണ് എന്ന് ഒന്നന്വോഷിക്കുന്നത് നല്ലതാണ് ആശാനേയെന്ന് മാത്യു കുഴല്‍നാടന്‍ കുറിച്ചു.-കുറിപ്പ് ഇങ്ങനെ

  അറിഞ്ഞില്ലാട്ടോ

  അറിഞ്ഞില്ലാട്ടോ

  എന്റെ മണിയാശാനേ..നിങ്ങൾ ഇത്ര വലിയ സംഭവമാണ് എന്ന് അറിഞ്ഞില്ലാട്ടോ. ഇന്നോവാ കമ്പനിക്കാർക്ക് വലിയ ഒരു വെളിപാട് ആണ് അങ്ങ് നൽകിയത്.ആശാൻ പറഞ്ഞ പോലെ sയറ് തേഞ്ഞ് തീരാൻ സാധ്യതയുണ്ടോ എന്ന് ഞാൻ ഒരു സർവ്വീസ് എഞ്ചിനീയറോട് ചോദിച്ചു. അയാൾ പറഞ്ഞത് വണ്ടിയുടെ അലയിൻമെന്റ് ശരിയല്ലെങ്കിൽ ഒരു പക്ഷെ സംഭവിച്ചേക്കാം അല്ലെങ്കിൽ പറയുന്ന ആളുടെ അലയിൻമെന്റിന് എന്തെങ്കിലും തകരാർ ഉണ്ട് എന്നാണ്.

  തൊണ്ട തൊടാതെ വിഴുങ്ങാൻ

  തൊണ്ട തൊടാതെ വിഴുങ്ങാൻ

  പിന്നെ ആശാൻ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ അരിയാഹാരം കഴിക്കുന്നവർക്ക് കഴിയില്ല. ഞാൻ 5 വർഷം മുമ്പ് ഫോർച്യൂണർ കാറ് വാങ്ങുമ്പോൾ അത് 17000 കിമി ആണ് ഓടിയിരുന്നത്. ഇപ്പോൾ 2 ലക്ഷം കഴിഞ്ഞു. ഏകദേശം 1, 80,000 കിമി ൽ ഭൂരിപക്ഷവും ഓടിയത് ഇടുക്കിയുടെ മുക്കിലും മൂലയിലുമാണ്.

  16 sയറാണ്

  16 sയറാണ്

  ആ വണ്ടിക്ക് ഇതിനിടയിൽ ഞാൻ മാറിയത് 16 sയറാണ്.ഇടുക്കിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പലരും ഇന്നോവാ ഉപയോഗിക്കുന്നുണ്ട് അവർക്കൊന്നുമില്ലാത്ത തേയ്മാനം എന്താണ് എന്ന് ഒന്നന്വോഷിക്കുന്നത് നല്ലതാണ് ആശാനേ..

  അടിച്ചോണ്ട് പോകണവന്മാര്

  അടിച്ചോണ്ട് പോകണവന്മാര്

  ഡി.സി.സി പ്രസിഡന്റ് നോടോ കോൺഗ്രസ്സ് നേതാക്കളോടോ ചോദിക്കണ്ട, അങ്ങയുടെ സുഹൃത്ത്, ജില്ലാ സെക്രട്ടറി ജയചന്ദ്രനോട് ചോദിച്ച് നോക്ക് - പിന്നെ അനിയൻ ലംബോധരന്റ ഇനോവാ ക്രസ്റ്റ ടയറ് മാറിയോ എന്നും ഒന്ന് തിരക്കിയേക്ക്.കാരണം, കൂടെ നടക്കുന്നവന്റെ കുടുക്ക വരെ അടിച്ചോണ്ട് പോകണവന്മാര് കുറച്ച്‌ പേരാണല്ലോ കുടെ ഉള്ളത്..

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  സൈന്യം ഇരച്ച് കയറി, തീഗോളമായി ബാഗ്ദാദിയുടെ താവളം; സൈനിക നടപടിയുടെ വീഡിയോ പുറത്ത് വിട്ട് യുഎസ്

  English summary
  Mathew Kuzhalnadan facebook post against MM Mani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X