കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ; അച്യുതാനന്ദന്‍ മുതല്‍ വിജയരാഘവന്‍ വരെ

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരായ കെപിപിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും നിപ്പ സമയത്ത് ഗസ്റ്റ് ആര്‍ടിസ്റ്റ് ആയിരുന്നോയെന്ന് ജനം വിലയിരുത്തട്ടെയെന്നുമായിരുന്നു വിഷയത്തില്‍ ശൈലജയുടെ പ്രതികരണം. എന്നാല്‍ ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ ശൈലിയല്ലായെന്ന് മുല്ലപ്പള്ളിയുടെ പ്രതികരിച്ചു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍.

 നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കീഴടങ്ങിയ മോദി;ജപ്പാന്‍ ടൈംസിനെ ഉദ്ധരിച്ച് മോദിയെ പരിഹസിച്ച് രാഹുല്‍ നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കീഴടങ്ങിയ മോദി;ജപ്പാന്‍ ടൈംസിനെ ഉദ്ധരിച്ച് മോദിയെ പരിഹസിച്ച് രാഹുല്‍

മാത്യൂകുഴല്‍നാടന്‍

മാത്യൂകുഴല്‍നാടന്‍

സ്ത്രീ വിരുദ്ധതയെകുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്നാണ് മാത്യൂ കുഴല്‍നാടന്റെ പ്രതികരണം. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തലകുനിക്കേണ്ടി വരില്ലായെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. ഫേസ്‌കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും തല കുനിക്കേണ്ടി വരില്ല.സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള ഇജങ നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. അച്യുതാനന്ദന്‍ മുതല്‍ വിജയരാഘവന്‍ വരെയുള്ളവരുടെ ഭാഷയും പ്രയോഗങ്ങളും കേരള സമൂഹത്തിനു മുന്നിലുണ്ട്.

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam
കുഞ്ഞനന്ദനോടുള്ള വിധേയത്വം

കുഞ്ഞനന്ദനോടുള്ള വിധേയത്വം

കെ കെ ഷൈലജ എന്ന ആരോഗ്യ മന്ത്രി വിമര്‍ശനങ്ങള്‍ക്ക് അതീതയാണ് എന്ന ധാരണ ആര്‍ക്കും വേണ്ട. പ്രവാസികള്‍ക്ക് വേണ്ടി ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്ത സംഘടനകളോടുള്ള അവരുടെ പുച്ഛവും, ടി പി ചന്ദ്രശേഖരന്‍ വധ കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളി കുഞ്ഞനന്ദനോട് കാണിച്ച വിധേയത്വവും ഈ അടുത്ത നാളുകളില്‍ നമ്മള്‍ കണ്ടതാണ്.

 ബിംബവല്‍ക്കരണം

ബിംബവല്‍ക്കരണം

കഴിഞ്ഞ കുറേ നാളുകളായി ഇജങല്‍ ബിംബവല്‍ക്കരണം ആണ് നടക്കുന്നത്. പിണറായി എന്ന ബിംബം, ഇപ്പോഴിതാ ശൈലജ എന്ന ബിംബം. അവരുടെ ബിംബവല്‍ക്കരണത്തെ ചോദ്യം ചെയ്യാന്‍ ഞാനില്ല. പക്ഷെ അവര്‍ വിമര്‍ശനങ്ങള്‍ക്കതീതരാണ് എന്ന നിലപാട് ഇങ്ങോട്ട് വേണ്ട.

 കണ്ണൂരിലെ പി ജയരാജന്‍

കണ്ണൂരിലെ പി ജയരാജന്‍

കണ്ണൂരിലെ പി ജയരാജന്‍ എന്ന സഖാവ് ബിംബവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നു എന്നൊരാപണം ഈയിടെ സിപിഎംല്‍ ഉയര്‍ന്നതായി കേട്ടിരുന്നു. അതും നമ്മെ ബാധിക്കുന്ന കാര്യമല്ല.എന്നാല്‍ കെ കെ ഷൈലജ എന്ന മന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അങ്ങ് കൈകാര്യം ചെയ്തു കളയാം എന്ന് വിചാരിച്ചാല്‍, അത് നടക്കില്ല. ഈ കാര്യത്തില്‍, സൈബര്‍ ഇടത്തില്‍ കെപിസിസി അധ്യക്ഷന് അഭേദ്യമായ പ്രതിരോധം തീര്‍ത്ത കോണ്‍ഗ്രസ്സിന്റെ സൈബര്‍ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍. മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.

സജിഷിന്റെ പ്രതികരണം

സജിഷിന്റെ പ്രതികരണം

നിപ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനിയുടെ ഭര്‍ത്താവ് സജിഷിന്റെ പ്രതികരണത്തിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു.' നിപ പോരാളിയായ ലിനിയുടെ ഭര്‍ത്താവ് തന്നെകുറിച്ച് ആരോപിച്ച് തെറ്റാണ് ലിനിയുടെ ഭര്‍ത്താവിനെ പ്രാദേശിക നേതാവിന്റെ ഫോണില്‍ നിന്നും വിളിച്ചിരുന്നു. ഇപ്പോള്‍ മാറ്റി പറയുന്നത് ശരിയാണോയെന്ന് അദ്ദേഹം സ്വന്തം മനസാക്ഷിയോട് ചോദിക്കുന്നതാണ് ഉചിതമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

 മരണാനന്തര ബഹുമതികള്‍

മരണാനന്തര ബഹുമതികള്‍

ലിനിക്ക് മരണാനന്തര ബഹുമതികള്‍ നല്‍കാന്‍ താനും കെസി വേണുഗോപാലും എംകെ രാഘവനും എംപിമാര്‍ എന്ന നിലയില്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്. ആരെയും താന്‍ സ്വഭാവഹത്യനടത്താറില്ല. മ്ലേച്ഛമായ പദപ്രയോഗം എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

English summary
Mathew Kuzhalnadan Facebook post Supporting Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X