'ഞാൻ നാളെ തലസ്ഥാനത്തുണ്ടാകും; വന്നാൽ കാണാം', റഹീമിനെ വീണ്ടും സംവാദത്തിന് വിളിച്ച് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിനെ വീണ്ടും പരസ്യ സംവാദനത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. പോക്‌സോ കേസില്‍ പ്രതിക്കായി മാത്യു കുഴല്‍നാടന്‍ ഹാജരായെന്ന് റഹീം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരസ്യ സംവാദത്തിന് നേരത്തെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചത്. റഹീം തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് എംഎല്‍എ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
മാത്യു കുഴൽനാടന്റെ പ്രതികരണം: എന്താ റഹീം ഇങ്ങനെ..? 'വാദിക്കാനും ജയിക്കാനുമല്ല.. അറിയാനും അറിയിക്കാനുമാണ്.. ' സംവാദങ്ങൾ എന്ന് പറഞ്ഞത് ഞാനല്ല, ശ്രീ നാരായണ ഗുരുവാണ്. അങ്ങ് എനിക്കെതിരെ ഒരാരോപണം ഉന്നയിച്ചു. അത് സത്യവിരുദ്ധമാണ് എന്ന് ഞാനും ശരി എന്ന് താങ്കളും പറയുന്നു. അങ്ങയുടെ ഭാഗം ന്യായീകരിച്ചു ഡി വൈ എഫ് ഐ ക്കാരും എന്നെ പിന്തുണച്ച് യൂത്ത് കോൺഗ്രെസ്സുകാരും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണല്ലോ. അതുകൊണ്ട് തന്നെ ഇത് യൂത്ത് കോൺഗ്രസ്സും ഡി വൈ എഫ് ഐയും തമ്മിലുള്ള ഒരു സംവാദമായി കാണുന്നവരും ഉണ്ട്.

അപ്പൊ ആര് പറയുന്നതാണ് സത്യം എന്ന് വിലയിരുത്താൻ പൊതുജനത്തിന് ഒരവസരം എന്ന നിലക്കാണ് സംവാദത്തിന് ക്ഷണിച്ചത്. അല്ലാതെ അവിടെ മാർക്കിട്ടു വിജയിയെ പ്രഖാപിക്കാൻ ഇത് കാവിലെ പാട്ടു മത്സരമല്ലല്ലോ.. സംവാദം നടക്കുമെങ്കിൽ ഏറ്റെടുക്കാൻ ന്യൂസ് 24 ഉം, മനോരമയും മുന്നോട്ട് വന്നതാണ് എന്ന് അങ്ങേക്കറിയാമല്ലോ. 2 പേരോടും ഞാൻ സമ്മതം അറിയിച്ചതാണ്. എന്നാൽ അങ്ങ് തയാറല്ല എന്നത് കൊണ്ട് നടക്കില്ല എന്നാണ് അവർ അറിയിച്ചത്.
Recommended Video
ഇനി നാളെ അങ്ങ് തയ്യാറാകും എന്ന പ്രതീക്ഷയും എനിക്കില്ല.. എന്നെ വിചാരണ ചെയ്യാൻ അങ്ങേക്ക് തന്നെ അവസരം തന്നിട്ട് അതുപയോഗപ്പെടുത്താതെ പാവം ഡി വൈ എഫ് ഐ ക്കാരെ കൊണ്ട് തെരുവിൽ വിചാരണ ചെയ്യിക്കുന്നത് മാന്യത ആണോ എന്ന് അങ്ങ് തന്നെ തീരുമാനിക്കുക.. എന്താണെങ്കിലും ഞാൻ നാളെ തലസ്ഥാനത്തുണ്ടാകും.. വന്നാൽ കാണാം.. വണക്കം..''












Click it and Unblock the Notifications