കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബ്രിഗേഡുമായി മാത്യു കുഴല്‍നാടന്‍; ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും അംഗമാകാം

Google Oneindia Malayalam News

കൊച്ചി: തുടര്‍ച്ചയായി വരുന്ന ഫോണ്‍കോളുകളാണ് മൂവാറ്റുപുഴ നിയുക്ത എംഎല്‍എ മാത്യു കുഴല്‍നാടനെ കൊവിഡ് ബ്രിഗേഡ് ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മറ്റൊരു പടക്കളത്തിലേക്ക് ഇറങ്ങുകയാണെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് കണ്‍ട്രോള്‍ സെല്‍ മൂവാറ്റുപുഴ എന്ന പേരിലാണ് ബ്രിഗേഡ് പ്രവര്ത്തിക്കുക. ലോകത്തിന്റെ ഏത് ഭാഗത്തുള്ള വ്യക്തികള്‍ക്കും ഈ ബ്രിഗേഡില്‍ അംഗമാകാം. സഹജീവികളെ സഹായിക്കാനുള്ള ഒരു മനസ് മാത്രം മതി എന്ന് മാത്യു കുഴല്‍നാടന്‍ പറയുന്നു. ബ്രിഗേഡിന് കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

k

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

#കോവിഡ്കൺട്രോൾസെൽ - മൂവാറ്റുപുഴ.
തിരഞ്ഞെടുപ്പ് പോരാട്ടം ജയിക്കാനായി. എന്നാൽ ജയം ആഘോഷിക്കുന്നതിന് മുമ്പ് തന്നെ കൂടുതൽ വെല്ലുവിളി ഉള്ള ഒരു പടക്കളത്തിലേക്ക് ഇറങ്ങുകയാണ്.
കഴിഞ്ഞ 2 ആഴ്ചയായി എനിക്ക് ഏറ്റവും കൂടുതലായി വന്ന ഫോൺ വിളികൾ കോവിഡ് രോഗികൾക്ക് ഐ സി യു , വെന്റിലേറ്റർ സൗകര്യം ഉള്ള ആശുപത്രിയിലെ അഡ്മിഷനു വേണ്ടിയുള്ളതായിരുന്നു. പിന്നെ കോവിഡ് രോഗികളുടെ മറ്റ് പലവിധ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയിച്ചു കൊണ്ടുള്ളതും.
നമ്മൾ ചിന്തിക്കുന്നതിലും അപ്പുറത്താണ് ജനങ്ങളുടെ ആശങ്കയും ഭയവും. ചുറ്റും രോഗികൾ, പലരും മരണത്തിനു കീഴ്പ്പെടുന്നു, ആശുപത്രി സൗകര്യങ്ങളോ ചികിത്സയോ കിട്ടാതെ ആളുകൾ വലയുന്നു. ഇതിനിടയിലാണ് ലോക്ക് ഡൗൺ മൂലം ഉള്ള വരുമാന മാർഗം കൂടി അടയുന്നത്. വലിയ വെല്ലുവിളിയാണ് സാധാരണക്കാരന് മുന്നിൽ കോവിഡ് ഉയർത്തുന്നത്.
എന്നാൽ ഭയന്ന് മാറിനിൽക്കാനോ നിസഹാരായി നോക്കിനിൽക്കാനോ നമ്മുക്കാവില്ല. എം എൽ എ എന്ന നിലയ്ക്കും ഒരു വ്യക്തി എന്ന നിലയ്ക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ പരിമിതി ഞാൻ നല്ല പോലെ തിരിച്ചറിയുന്നു. ഈ പോരാട്ടത്തിൽ നിങ്ങളുടെ സഹായം തേടാനാണ് ഞാൻ ഇതെഴുതുന്നത്.
എന്റെ പ്രതീക്ഷ യുവ സമൂഹത്തിലാണ്. പ്രളയ കാലത്തെ നേരിടാൻ എന്നെ അത്ഭുതപ്പെടുത്തി കൊണ്ടാണ് പെൺകുട്ടികൾ അടക്കമുള്ള യുവ സമൂഹം മുന്നോട്ട് വന്നത്. ആ പ്രതിബദ്ധതയിലും പോരാട്ട വീര്യത്തിലുമാണ് എന്റെ പ്രതീക്ഷ. കോവിഡിനെതിരായ യുദ്ധത്തിൽ പങ്കാളിയാകാൻ നിങ്ങൾ ഡോക്ടറോ, നേഴ്സൊ, ആരോഗ്യ പ്രവർത്തകനോ ആകണമെന്നില്ല. നിങ്ങളുടെ കയ്യിൽ പണം ഉണ്ടാകണമെന്നില്ല.. നിങ്ങൾ വിദ്യാർത്ഥിയോ, ജോലിക്കാരനോ, ബിസ്സിനസ്സ് ചെയ്യുന്ന ആളോ ഫ്രീക്കനോ ആരുമാകട്ടെ. നിങ്ങൾ മൂവാറ്റുപുഴയിലെ താമസക്കാരനാകണമെന്നില്ല. കൊച്ചിയിലോ, കോഴിക്കോട്ടോ, കേരളത്തിൽ എവിടെയോ ആയിക്കോട്ടെ. പോരാടാനുള്ള കരുത്തും സഹജീവികളോട് സഹാനുഭൂതി ഉള്ള മനസ്സും മാത്രം മതി ഈ യുദ്ധത്തിൽ പങ്കാളിയാകാൻ. ആ നിലയ്ക്കുള്ള ഒരു കോവിഡ് പോരാട്ട പ്ലാറ്റ്ഫോം ആണ് തയ്യാറാക്കിയിട്ടുള്ളത്.
5 മിനിറ്റെടുത്ത് ശ്രദ്ധയോടെ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്താൽ മതി. ബാക്കി നിർദ്ദേശങ്ങൾ നിങ്ങളെ തേടി വരും.
ഇത്‌ ഒരു ആത്മാർഥ പരിശ്രമമാണ്.. എന്നാൽ കഴിയുന്ന നിലയിൽ ഞാൻ മുന്നിൽ നിന്ന് പോരാടും.. കൂടെ ഉണ്ടാകണം..
നാളിതുവരെ തന്ന എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി..
https://forms.gle/gcQZThVYs8MhSA31A

വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ

English summary
Mathew Kuzhalnadan new effort Covid Brigade to fight against Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X