• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അങ്ങേയിലെ രാഷ്ട്രീയക്കാരന്റെ കൗശലം മനസിലാകില്ലെന്ന് കരുതരുത്; ഐസകിനോട് മാത്യു കുഴൽനാടൻ

തിരുവനന്തപുരം; പിഎസ്സി നിയമനം സംബന്ധിച്ച ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണത്തിന് മറുപടുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ നിയമനങ്ങൾ നടത്തി എന്ന് അങ്ങ് വ്യാജ അവകാശവാദം ഉന്നയിക്കുമ്പോൾ രണ്ട് കാലഘട്ടത്തിലെയും വിരമിക്കലുകളുടെ എണ്ണം കൂടി ഒന്ന് പറയാനുള്ള രാഷ്ട്രീയ മാന്യത ഉണ്ടാകുമോയെന്ന് കുഴൽനാടൻ ചോദിച്ചു. നിരവധി ചോദ്യങ്ങളും അദ്ദേഹം ധനമന്ത്രിയോടായി ഉയർത്തിയിട്ടുണ്ട്. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം

ചുരുങ്ങിയ കാര്യങ്ങൾ ചോദിച്ചോട്ടെ

ചുരുങ്ങിയ കാര്യങ്ങൾ ചോദിച്ചോട്ടെ

പി എസ് സി നിയമനം: ചോദ്യങ്ങൾ ബാക്കിയാണ്.. പി എസ് സി നിയമനത്തെ സംബന്ധിച്ച് ധനകാര്യ മന്ത്രിയുടെ കഴിഞ്ഞദിവസത്തെ പോസ്റ്റ് വായിക്കാനിടയായി.പിഎസ്‌സി ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന വിഷയങ്ങൾ ബാലിശമാണ് എന്നാണല്ലോ അങ്ങയുടെ വാദം.

ഇനിയും ചോദ്യങ്ങൾ ഉണ്ടെങ്കിൽ മറുപടി തരാം എന്നു പറഞ്ഞതുകൊണ്ട്, ഏതാനും ചുരുങ്ങിയ കാര്യങ്ങൾ ചോദിച്ചോട്ടെ.

സാമാന്യ മര്യാദയെങ്കിലും

സാമാന്യ മര്യാദയെങ്കിലും

പോലീസ് റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ആണല്ലോ അങ്ങ് പ്രധാനമായും മറുപടി പറഞ്ഞത്. മറുപടിയിൽ അങ്ങ് തന്നെ പറഞ്ഞു ".. കേസ് കാരണം അല്പം വൈകി എന്നത് ശരിയാണെങ്കിലും... " എന്ന്. കേസ് ഏതാണ് എന്ന് അങ്ങയെ ഓർമ്മിപ്പിക്കേണ്ടത് ഇല്ലല്ലോ. SFI നേതാക്കൾ കോപ്പിയടിച്ചതിനു ശിക്ഷ കിട്ടിയത് ഈ നാട്ടിലെ സാധാരണക്കാരായ ചെറുപ്പക്കാർക്ക് ആണ്. കോപ്പിയടിച്ച് പിടിക്കപ്പെട്ടവൻ ലിസ്റ്റിൽനിന്ന് പുറത്തായെങ്കിലും ഈ സർക്കാർ തന്നെ അവന് പണി തരപ്പെടുത്തി കൊടുത്തതായി അറിയാൻ കഴിഞ്ഞു. എന്നാൽ അങ്ങ് തന്നെ പറഞ്ഞ ആ നഷ്ടപ്പെട്ട കാലാവധി നീട്ടി കൊടുക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഈ സർക്കാർ കാണിക്കേണ്ടതായിരുന്നില്ലേ?

 ഈ സർക്കാർ അല്ലേ?

ഈ സർക്കാർ അല്ലേ?

പോലീസ് ലിസ്റ്റുകളെക്കുറിച്ച് വാതോരാതെ അങ്ങ് പറഞ്ഞല്ലോ എന്തേ ആ വനിതാപോലീസ് ലിസ്റ്റിന്റെ കാര്യത്തിൽ മൗനം?

പിന്നെ ധനകാര്യവകുപ്പ് എതിർത്തുകൊണ്ടാണ് പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തത് എന്ന ആരോപണം ശരിയല്ല എന്ന് സമർത്ഥിച്ചത് കണ്ടു. എന്നാൽ ചെലവുചുരുക്കലിന്റെ ഭാഗമായി എൽ ഡി ടൈപ്പിസ്റ്റ് വേക്കൻസികൾ പുനർവിന്യാസത്തിലൂടെ ഇല്ലാതാക്കാൻ മുൻകൈയെടുക്കുന്നത് ധനകാര്യവകുപ്പ് അല്ലേ? VEO ലിസ്റ്റിൽ പതിനായിരങ്ങൾ കാത്തിരിക്കുമ്പോൾ integrationന്റെ പേരിൽ തസ്തികകൾ ഇല്ലായ്മ ചെയ്യുന്നതും ഈ സർക്കാർ അല്ലേ?

അങ്ങേയ്ക്ക് അറിയുമോ?

അങ്ങേയ്ക്ക് അറിയുമോ?

NJD ഒഴിവുകൾ എങ്കിലും തങ്ങൾക്ക് തരണമെന്ന ഉദ്യോഗാർഥികളുടെ വാദം ന്യായമല്ലെ? അതിനായി ഈ കൊറോണ കാലം കണക്കിലെടുത്ത് എങ്കിലും relinquishment നടപടികൾ ലഘൂകരിക്കാൻ ഉദ്യോഗാർത്ഥികൾ അഭ്യർത്ഥിച്ചിട്ട് നിങ്ങൾ ചെവിക്കൊണ്ടിട്ടുണ്ടോ?

കമ്പനി ബോർഡിന്റെ 2 ലിസ്റ്റിൽ നിന്നും ഒരേ ആളുകൾക്ക് അഡ്വൈസ് അയച്ച നിയമന ശുപാർശ കൂട്ടി കാണിക്കുക അല്ലേ നിങ്ങൾ?

'Ease of doing bussiness' എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന അങ്ങേയ്ക്ക്, Ease of livingഉം പ്രധാനപ്പെട്ടത് ആണ് എന്ന് തോന്നാത്തത് എന്തുകൊണ്ട്?

നിയമന ശുപാർശ ലഭിച്ചിട്ടും അപ്പോയിൻമെന്റ് ഓർഡർ കിട്ടാത്ത നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ തെരുവിലലയുന്ന കാര്യം അങ്ങേയ്ക്ക് അറിയുമോ?

എത്രയോ സ്ഥാപനങ്ങൾ

എത്രയോ സ്ഥാപനങ്ങൾ

ഷോർട്ട്ലിസ്റ്റ് വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് ഇടാത്ത ലിസ്റ്റുകളെക്കുറിച്ച് അറിയുമോ?

ഒരുപാട് നീട്ടുന്നില്ല..

യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ നിയമനങ്ങൾ നടത്തി എന്ന് അങ്ങ് വ്യാജ അവകാശവാദം ഉന്നയിക്കുമ്പോൾ രണ്ട് കാലഘട്ടത്തിലെയും വിരമിക്കലുകളുടെ എണ്ണം കൂടി ഒന്ന് പറയാനുള്ള രാഷ്ട്രീയ മാന്യത ഉണ്ടാകുമോ? തൊഴിൽ കിട്ടേണ്ട സ്ഥാപനങ്ങളെല്ലാം പിൻവാതിൽ വഴി താൽക്കാലികക്കാരെ കൊണ്ട് നിങ്ങൾ നിറച്ചു. ഈ സർക്കാരിന്റെ കാലത്ത് നിലവിൽ വന്ന കമ്പനി ബോർഡ്‌ അസിസ്റ്റന്റ് ലിസ്റ്റിലേക്ക് KSEB യിൽ നിന്നും ഒരു ഫ്രഷ് വേക്കൻസി പോലും റിപ്പോർട്ട് ചെയ്തില്ല എന്ന് ഞാൻ പറഞ്ഞാൽ അങ്ങേയ്ക്ക് നിഷേധിക്കാനാവുമോ? അതുപോലെ എത്രയോ സ്ഥാപനങ്ങൾ..

cmsvideo
  Kerala wins UN award for 'outstanding contribution' towards prevention | Oneindia Malayalam
  തൽക്കാലം നിർത്തട്ടെ സഖാവേ

  തൽക്കാലം നിർത്തട്ടെ സഖാവേ

  ഒരു നിയമനം പോലും നടക്കാതെ കാലാവധി അവസാനിക്കാൻ പോകുന്ന റാങ്ക് ലിസ്റ്റുകൾ പലതുണ്ട്. ഒരു നിയമനം പോലും നടക്കാത്ത റാങ്ക് ലിസ്റ്റുകൾ നിലനിൽക്കെ പുതിയ നോട്ടിഫിക്കേഷൻ നടത്തിയതും അങ്ങയുടെ സർക്കാരിന്റെ നേട്ടമാണ് ?

  ഇതുപോലുള്ള നൂറുകണക്കിന് ചോദ്യങ്ങൾക്കാണ് പിഎസ്‌സി ഉദ്യോഗാർഥികൾ മറുപടി തേടുന്നത്. അങ്ങേയിലെ രാഷ്ട്രീയക്കാരന്റെ കൗശലം ആർക്കും മനസ്സിലാകില്ല എന്ന് ധരിക്കരുത്..

  തൽക്കാലം നിർത്തട്ടെ സഖാവേ..

  സിന്ധ്യയെ പൂട്ടാൻ പതിവുകൾ തെറ്റിച്ച് കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയത്തിലും പഴുതടച്ച നീക്കം

  'ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്;ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്

  ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻ

  അടിക്ക് തിരിച്ചടി നല്‍കാന്‍ ഡികെ; യഡ്ഡിക്കെതിരെ അവിശ്വാസം പ്രമേയം, ലക്ഷ്യം ബിജെപിയിലെ ഭിന്നത

  English summary
  Mathew kuzhalnadan questions thomas isaac on PSC appoinments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X