സുധാകരനെ തിരുത്തേണ്ട സമയമല്ലിത്; വ്യത്യസ്ത പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി വര്‍ക്കിങ് പ്രസഡിന്റ് കെ സുധാകരന്‍ എംപി നടത്തിയ പരാമര്‍ശം വിവാദമായിരിക്കെ വ്യത്യസ്തമായ പ്രതികരണവുമായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. സുധാകരനെ തിരുത്തേണ്ട സമയമല്ല ഇതെന്നും ശക്തമായ രാഷ്ട്രീയ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വേളയാണെന്നും കുഴല്‍നാടന്‍ പറയുന്നു. കണ്ണൂരിലെ ശൈലിയും തിരുവതാംകൂറിലെ ശൈലിയും തമ്മില്‍ വ്യത്യാസമുണ്ടാകാമെന്നും കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്...

കെ സുധാകരനെ തിരുത്തേണ്ട സമയമല്ല..
'പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ' എല്ലാവര്‍ക്കും ഒന്നു പോലെ ആയിരിക്കില്ല. കണ്ണൂരിലെ രാഷ്ട്രീയ ശൈലി അല്ല തിരുവിതാംകൂറിലേത്. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് കഴിഞ്ഞു കൊള്ളണം എന്നില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരകളാണ് അവര്‍. അവരുടെ ശൈലിയിലും പ്രതിഷേധത്തിലും പ്രതികരണത്തിലും ഒക്കെ അതു പ്രതിഫലിക്കും. അതിനെ ആ സിപിരിറ്റില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് കഴിയണം.
കെ സുധാകരനെ ദുര്‍ബലപ്പെടുത്താന്‍ ഏറ്റവും ആഗ്രഹിക്കുന്നത് സിപിഎം ആണ്.. അത് ആരും വിസ്മരിക്കരുത്.. അറിഞ്ഞോ അറിയാതെയോ അതിനു നമ്മള്‍ കാരണമാകരുത്. വിവാദങ്ങള്‍ക്ക് വിരാമമിട്ട് രാഷ്ട്രീയ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം നമ്മുക്ക്..- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
വിവാദത്തില്‍ ആദ്യം പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പിന്‍മാറിയിട്ടുണ്ട്. സുധാകരന്റെ വാക്കുകളില്‍ തെറ്റില്ലെന്നും ജാതീയമായ അധിക്ഷേപം നടത്തിയില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു. ആദ്യം വിമര്‍ശിച്ച രമേശ് ചെന്നിത്തല സുധാകരനെ ഇന്ന് പിന്തുണച്ചു. കാര്യങ്ങള്‍ അന്വേഷിക്കാതെ പ്രതികരിച്ചത് തന്റെ തെറ്റ് എന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും നാടന്‍ ശൈലിയിലുള്ള പ്രയോഗമാണിതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications