കേരളത്തിൽ ഇത്തരമൊരു പരാമർശം നടത്തിയതിൽ സ്വയം തലകുനിക്കുന്നു; ജോയ്സ് ജോർജിനെതിരെ കുഴൽനാടൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കുറിച്ച് മുൻ ഇടുക്കി എംപിയായ ജോയ്സ് ജോർജ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് എതിരെ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്ത്. ജോയ്സ് ജോർജ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം മന്ത്രി കൂടി ഉൾപ്പെട്ട എൽഡിഎഫ് വേദിയിൽ ചിരിപടർത്തി എന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ജോയ്സ് ജോർജ് പ്രതികരിച്ചു.
ജോയ്സ് ജോർജിന്റെ കുറിപ്പ് വായിക്കാം: ' വളരെ നിരാശയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ബഹുമാനപ്പെട്ട മുൻ എംപി ജോയ്സ് ജോർജ്, താങ്കൾക്ക് രാഹുൽ ഗാന്ധിയെ കുറിച്ച് രാഷ്ട്രീയമായി ഏത് ആരോപണവും ഉന്നയിക്കാം അതിനു സ്വാതന്ത്ര്യമുണ്ട്, അവകാശമുണ്ട് അത് ഉന്നയിക്കുകയും വേണം. പക്ഷേ ഇത്തരത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും ജനാധിപത്യവിരുദ്ധവുമായ ഒരു പരാമർശം മുൻ പാർലമെന്റ് അംഗം കൂടിയായിരുന്ന അങ്ങ് നടത്തുമ്പോൾ എന്ത് സന്ദേശമാണ് ഈ സമൂഹത്തിന് താങ്കൾ നൽകുന്നത്?

താങ്കൾ ഏതു സംഭവമാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഞാൻ വീണ്ടും ഇവിടെ ആവർത്തിക്കുന്നില്ല. ആ കുട്ടികളുടെ മാനസിക അവസ്ഥ എങ്കിലും നമ്മൾ പരിഗണിക്കേണ്ടതല്ലേ. എന്നിട്ടും ഈ പരാമർശം മന്ത്രി കൂടി ഉൾപ്പെട്ട എൽഡിഎഫ് വേദിയിൽ ചിരിപടർത്തി എന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. 2021 വനിതാദിനത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച മുദ്രാവാക്യമാണ് "സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളോട് ഇനി വിട്ടുവീഴ്ചയില്ല" ഇതും അക്രമമാണ് ഇത്തരമൊരു പ്രവണത സമൂഹത്തിൽ നിലനിൽക്കുന്നത് വളരെ അപകടകരവുമാണ്.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
ഒരു പൊതുവേദിയിൽ ഒരു പൊതുപ്രവർത്തകൻ ഇത്തരത്തിൽ പറയാൻ തയ്യാറാകുമ്പോൾ, അത് കേട്ട് ബാക്കിയുള്ളവർ ആസ്വദിക്കുമ്പോൾ എവിടെയാണ് നമ്മൾ നവീകരിക്കപ്പെട്ടത്. നമ്മളെ കാണുന്ന ഒരു പുതുതലമുറ നമുക്ക് താഴെ വളർന്നുവരുന്നുണ്ട്. അവർ എന്താണ് നമ്മിൽ നിന്ന് പഠിക്കേണ്ടത്? വേണ്ടത് കേവലം ഖേദ പ്രകടനങ്ങളല്ല, മനസ്ഥിതിയാണ് മാറേണ്ടത്, മാറാൻ പഠിക്കേണ്ടത് നമ്മളാണ്. വ്യക്തി നന്നായാൽ... ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നില്ല.. അങ്ങ് വഹിച്ച പദവിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു പറയട്ടെ അങ്ങയോട് ഞാൻ വിയോജിക്കുന്നു, ഈ പരാമർശം എന്നിൽ ചിരി പടർത്തുന്നില്ല. ഒരു പൊതുപ്രവർത്തകൻ കേരളത്തിൽ ഇത്തരമൊരു പരാമർശം നടത്തി എന്നതിൽ ഞാൻ സ്വയം തലകുനിക്കുന്നു.
സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications