• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധനമന്ത്രിയുടെ വെല്ലുവിളി;സ്ഥാപനത്തിന്റെ വിവരം വിശദീകരിച്ച് മാത്യു കുഴൽനാടന്റെ മറുപടി

തിരുവനന്തപുരം;കിഫ്‌ബിയെ തകർക്കാൻ RSS സുമായി ച്ചേർന്ന് തൃശ്ശൂർ രാമനിലയത്തിൽ ഗൂഢാലോചന നടത്തി എന്ന ധനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ.ആരോപണം തെളിയിക്കുന്ന എന്തെങ്കിലും ഒരു തെളിവ് പുറത്തുവിടാൻ ധനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

ഗൂഢാലോചന ആരോപണമുന്നയിച്ചത് സീഎജിയുടെ കരട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എന്ന് കഴിഞ്ഞ നാല് ദിവസം ആവർത്തിച്ചു പറഞ്ഞ കള്ളം ഇന്ന് കേരള പൊതു സമൂഹത്തിനു മുന്നിൽ പൊളിഞ്ഞു വീണെന്നും അതിന്റെ ജാള്യത മറക്കാനാണ് തനിക്കെതിരായ ആരോപണങ്ങളെന്നും കുഴൽനാടൻ ഫേസ്ബക്കുൽ കുറിച്ചു.

ഇതുവരെയും ഒന്നും കണ്ടില്ല

ഇതുവരെയും ഒന്നും കണ്ടില്ല

ധനമന്ത്രിയുടെ വെല്ലുവിളിക്കുള്ള മറുപടി..

നമ്മൾ തമ്മിൽ നടക്കുന്ന വാഗ്വാദത്തിൽ ഞാൻ ആവശ്യപ്പെട്ട ഒന്നിനും അങ്ങ് ഈ സമയം വരെ മറുപടി പറഞ്ഞിട്ടില്ല. കിഫ്‌ബിയെ തകർക്കാൻ RSS സുമായി ച്ചേർന്ന് തൃശ്ശൂർ രാമനിലയത്തിൽ ഗൂഢാലോചന നടത്തി എന്ന അങ്ങയുടെ ആരോപണം തെളിയിക്കുന്ന എന്തെങ്കിലും ഒരു തെളിവ് പുറത്തുവിടാൻ കഴിയുമോ എന്ന് ഞാൻ ചോദിച്ചിരുന്നു. ഇതുവരെയും ഒന്നും കണ്ടില്ല.

മറുപടി ഉണ്ടായിട്ടില്ല

മറുപടി ഉണ്ടായിട്ടില്ല

വിദേശത്തു നിന്നും പണം സ്വീകരിക്കുന്നതിന് sovereign guarantee നൽകാൻ കേരള സർക്കാരിന് അധികാരം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിട്ടില്ല.മസാല ബോണ്ടിന് റിസർവ് ബാങ്ക് അനുമതി ലഭിച്ചു എന്ന് ആവർത്തിച്ച് ആവർത്തിച്ച് കഴിഞ്ഞദിവസങ്ങളിൽ അങ്ങ് പറഞ്ഞുവല്ലോ. റിസർവ് ബാങ്കിന്റെ NOC അനുമതിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് അങ്ങ് ശ്രമിക്കുന്നതെന്നും അനുമതി കിട്ടിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് അത് സംബന്ധിച്ച രേഖ പുറത്തുവിടുമെന്ന് അങ്ങ് ഇന്നലെ പ്രഖ്യാപിച്ചിരുന്നല്ലോ എന്നാൽ ഇതുവരെയും അത് കണ്ടിട്ടില്ല.

വിശദാംശങ്ങൾ

വിശദാംശങ്ങൾ

ഗൂഢാലോചന ആരോപണമുന്നയിച്ചത് C&AG യുടെ കരട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എന്ന് കഴിഞ്ഞ നാല് ദിവസം ആവർത്തിച്ചു പറഞ്ഞ കള്ളം ഇന്ന് കേരള പൊതു സമൂഹത്തിനു മുന്നിൽ പൊളിഞ്ഞു വീണത് അങ്ങേയ്ക്ക് പരസ്യമായി അംഗീകരിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാൻ പുതിയ ആരോപണങ്ങൾ ഉണ്ടാകും എന്നറിയാം.

എന്നാൽ അങ്ങ് എന്നെ കഴിഞ്ഞദിവസം വെല്ലുവിളിച്ച ഒരു കാര്യത്തിന് മറുപടി പറയാനാണ് ഇതെഴുതുന്നത്. ഹൈക്കോടതിയിൽ നിലവിലുള്ള കേസ് ഡൽഹിയിലെ ഉന്നത നിയമ സ്ഥാപനത്തിൽ തയ്യാറാക്കിയതാണെന്നും, ആ സ്ഥാപനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കുഴൽനാടന് ധൈര്യമുണ്ടോ എന്നും ചോദിച്ചിരുന്നല്ലോ?

വിശദാംശങ്ങളാണ് ചുവടെ:

ദില്ലി കേന്ദ്രീകരിച്ച്

ദില്ലി കേന്ദ്രീകരിച്ച്

KMNP Law എന്നതാണ് സ്ഥാപനത്തിന്റെ പേര്. 8 വർഷത്തിലേറെയായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക സ്ഥാപനമാണ്. സ്ഥാപനത്തിന് ഡൽഹിക്ക് പുറമേ ബാംഗ്ലൂരിലും കൊച്ചിയിലും ഗോഹട്ടിയിലും ബ്രാഞ്ചുകൾ ഉണ്ട്. ഞങ്ങൾ 5 പാർട്നേഴ്സും 27 അഭിഭാഷകരും ഇരുപതിലേറെ സ്റ്റാഫും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശമുള്ള പാർട്ണർമാരിൽ ഒരാളാണ് ഞാനും. JNU വിലെ 8 വർഷം നീണ്ട പഠനകാലയളവിൽ ഉണ്ടായ സൗഹൃദത്തിൽ നിന്നാണ് KMNP എന്ന സ്ഥാപനം ഉണ്ടായത്. ജാതി മത കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള കേസുകൾ ഞങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി രാഷ്ട്രീയക്കാരുടെ അടക്കം കേസുകൾ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.കൂടുതൽ വിശദാംശങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് പരിശോധിച്ചാൽ മതിയാകും.

മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെ; വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്

സഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി

മസാല ബോണ്ട് ലാവ്ലിൻ കമ്പനിക്ക് വേണ്ടിയുള്ള കള്ളക്കച്ചവടം;ആഞ്ഞടിച്ച് ചെന്നിത്തല

ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; വില്ലനായത് കൊവിഡും സ്വദേശിവത്കരണവും

English summary
Mathew kuzhalnadan Slams Thomas Isaac on KIIFB And Masala Bond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X