Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉളുപ്പ് തോന്നുന്നുണ്ടോ ? ഉണ്ടെങ്കിൽ അത് ഷാജിയുടെ കുഴപ്പമല്ല, നിങ്ങളുടെ മാത്രം കുഴപ്പമാണ്'

തിരുവനന്തപുരം; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന സർക്കാരിന്റെ അഭ്യർത്ഥനയെ കെഎം ഷാജി എംഎൽഎ പരിഹസിച്ച് രംഗത്തെത്തയിരുന്നു. വിഷു കൈനീട്ടിവും സക്കാത്ത് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നൽകണം സിബിഐക്ക് കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെയ്ക്കേണ്ടതല്ലേ എന്നായിരുന്നു ഷാജി പറഞ്ഞത്.

അതേസമയം ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തെതത്ിയിരുന്നു. ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. അതാണ് പൊതുസമൂഹമെന്നും, അതാണ് നാട് എന്നും തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് മറുപടി നൽകുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ

 അത് അറിയാത്ത ആളല്ല ഷാജി

അത് അറിയാത്ത ആളല്ല ഷാജി

കെ.എം ഷാജി പറഞ്ഞത് നൂറ് വട്ടം ആവർത്തിക്കുന്നു.ഇന്നത്തെ പത്ര സമ്മേളനത്തിൽ കെ.എം ഷാജി എം.എൽ.എ ക്ക് മറുപടി നൽകുമ്പോൾ എന്ത് അസ്വസ്ഥനായിരുന്നു മുഖ്യമന്ത്രി.ഷാജിയുടെ വാദങ്ങൾക്ക് എത്ര ദുർബലമായ മറുപടിയാണ് നിങ്ങൾ നൽകിയത് ? വക്കീലിന് ഫീസ് നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നല്ല എന്ന സാങ്കേതികതയാണ് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞത്. അത് അറിയാത്ത ആളല്ല കെ.എം ഷാജി.

 വിളിച്ച് കൂവുകയാണ് ധനമന്ത്രി

വിളിച്ച് കൂവുകയാണ് ധനമന്ത്രി

അദ്ദേഹം ഉന്നയിച്ചത്, ജനത്തിന് ഈ സർക്കാരിലും, നിങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന കാതലായ ആരോപണമാണ്.സർക്കാരിന് സാമ്പത്തിക ബാധ്യതയാണ്, ഖജനാവ് കാലിയാണ് എന്ന് നാഴികയ്ക്ക് നൽപ്പത് വട്ടം വിളിച്ചു കൂവുകയാണ് നിങ്ങളുടെ ധനകാര്യ മന്ത്രി. ഇത് പറഞ്ഞിട്ടാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും പിടിച്ച് പറിക്കുന്ന സാലറി ചലഞ്ച് കൊണ്ടുവരുന്നത്.

 എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണ്

എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണ്

പ്രളയ ദുരിതാശ്വാസം സഖാക്കൾ കട്ടത് ഒരു വശത്ത്. നാളിത് വരെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണത്തിൻ്റെ കണക്ക് വയ്ക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് മറുവശത്ത്. പ്രളയ ദുരിതാശ്വാസത്തിൻ്റെ പണം വഴി മാറ്റി ചിലവഴിച്ചു എന്ന ആരോപണത്തിന് ഇന്ന് വരെ മറുപടി പറഞ്ഞിട്ടില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. സാമ്പത്തീക മാനേജ്മെൻ്റിൽ ഈ സർക്കാരിൻ്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണ്.

 ഉത്തരവാദിത്വമില്ലായ്മയാണ്

ഉത്തരവാദിത്വമില്ലായ്മയാണ്

ഇങ്ങനെയുള്ള സർക്കാർ, ശുഹൈബ് കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ, ക്യപേഷ് ശരത് ലാൽ കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ വാദിക്കാൻ കോടികൾ മുടക്കി സുപ്രീം കോടതിയിൽ നിന്നും അഭിഭാഷകനെ കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്താ നിങ്ങൾക്ക് അത് ഗോഖ്വാ ശബ്ദമാണ്, ഉത്തരവാദിത്വമില്ലായ്മയാണ്.

 ജനം അറിയട്ടെ

ജനം അറിയട്ടെ

എന്നാൽ ഈ കേസ് സി.ബി.ഐ അന്വോഷിക്കുന്നത് കൊണ്ട് കേരളത്തിലെ ഒരു പൗരനും ഒരു പ്രശ്നവും ഇല്ല. പ്രശ്നം ഉള്ളത് സി.പി.എം എന്ന പാർട്ടിക്ക് മാത്രമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ സി.പി.എം ൻ്റെ താൽപ്പര്യത്തിന് വേണ്ടി ഖജനാവിൽ നിന്നും കോടികൾ മുടക്കുന്നു എന്ന് ജനം അറിയട്ടെ.

 ഷാജിയുടെ കുഴപ്പമല്ല

ഷാജിയുടെ കുഴപ്പമല്ല

അതിൽ എന്തിനാണ് ഇത്ര അസ്വസ്ഥത ? എന്നിട്ടാണ് കൈയ്യും നീട്ടിക്കൊണ്ട് വരുന്നത് എന്നും ജനം മനസ്സിലാക്കട്ടെ. എന്താ ഉളുപ്പ് തോന്നുന്നുണ്ടോ ? ഉണ്ടെങ്കിൽ അത് ഷാജിയുടെ കുഴപ്പമല്ല, നിങ്ങളുടെ മാത്രം കുഴപ്പമാണ്.അങ്ങനെ ആക്ഷേപിച്ച് പ്രതിപക്ഷത്തിൻ്റെ വായടപ്പിക്കാമെന്ന് കരുതണ്ട..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+