കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം; സയനൈഡ് കിട്ടാൻ പ്രജികുമാറിന് കൊടുത്തത് 2 കുപ്പി മദ്യം, 5000 രൂപയും!!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ നിർണ്ണായക മൊഴി പുറത്ത്. ജോളി സയനൈഡ് ലഭിക്കുന്നതിന് രണ്ട് കുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിന് നൽകിയെന്നാണ് പുതിയ വെളിപ്പടുത്തൽ. കൊലപാതക പരമ്പരയിലെ കൂട്ടുപ്രതിയായ എംഎസ് മാത്യുവിന്റെ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും അന്വേഷണസംഘത്തോട് പറഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

കൂടത്തായിക്ക് പിന്നാലെ ഭരതന്നൂരിലെ നിഗൂഢതയും പുറത്ത് വരും; ആദർശിന്റെ വസ്ത്രത്തിൽ കണ്ട ബീജം ആരുടേത്? കൂടത്തായിക്ക് പിന്നാലെ ഭരതന്നൂരിലെ നിഗൂഢതയും പുറത്ത് വരും; ആദർശിന്റെ വസ്ത്രത്തിൽ കണ്ട ബീജം ആരുടേത്?

എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു മൊഴികളിലെ വൈരുധ്യം പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയതോടെയാണ് പോലീസ് ഇതിൽ വ്യക്തത തേടിയത്. സയനൈഡ് പ്രജികുമാറിന്റെ കൈയ്യിൽ നിന്ന് മാത്രമല്ല മറ്റൊരാളുടെ കയ്യിൽ നിന്ന് കൂടി വാങ്ങിയിരുന്നതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

കൊലപാതകം നടത്തിയതിൽ വിഷമമില്ല

കൊലപാതകം നടത്തിയതിൽ വിഷമമില്ല

അതിവിദഗ്ധമായാണ് ജോളി കൊലപാതകങ്ങൾ എല്ലാം ചെയ്തത്. ജോളിയുടേത് ഇരട്ട വ്യക്തിത്വമാണെന്നും പ്രത്യേകതര മാനസികാവസ്ഥയാണെന്നും എസ്പി കെജി സൈമൺ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. എൻഐടിയിൽ അസി. പ്രഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീക്ക് ഇതെല്ലാം നടക്കും. കൊലപാതകങ്ങൾ നടത്തിയതിൽ ജോളിക്കു വിഷമമില്ല. എന്നാൽ തന്നെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നതിൽ ജോളി അസ്വസ്ഥയാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

റോയിയുടെ സഹോദരൻ നാട്ടിലെത്തി

റോയിയുടെ സഹോദരൻ നാട്ടിലെത്തി

അതേസമയം അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൊല്ലപ്പെട്ട റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ നാട്ടിലെത്തി. അമേരിക്കയിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ റോജോ വൈക്കത്തുള്ള സഹോദരി റഞ്ചിയുടെ വീട്ടിലേക്ക് പോയി. നാളെ വടകര റൂറൽ എസ്പി ഓഫീസിൽ വച്ച് അന്വേഷണ സംഘം റോജോയുടെ മൊഴിയെടുക്കും. സംഭവത്തിൽ ജോളിയുടെ ഭർത്താവ് ഷാജു സക്കറിയയെ തിങ്കളാവ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

വീട്ടിലെത്തിയത് പോലീസ് അകമ്പടിയോടെ

വീട്ടിലെത്തിയത് പോലീസ് അകമ്പടിയോടെ

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ദുബായ് വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിക്കുകയായിരുന്നു. റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പോലീസ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ മാസമാണ് കുടുംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് റോജോ പോലീസില്‍ പരാതി നല്‍കിയത്.

Recommended Video

cmsvideo
Koodathai case: Jolly has duel personality, says police | Oneindia Malayalam
ഷാജുവിന്റെ അച്ഛനെയും ചോദ്യം ചെയ്യും

ഷാജുവിന്റെ അച്ഛനെയും ചോദ്യം ചെയ്യും

ഷാജുവിനോട് പുറമെ അദ്ദേഹത്തിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടാതെ പൊന്നാമറ്റം വീട്ടില്‍ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധിക്കും. വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിഷ ശാസ്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക.

English summary
Mathew's statement on Koodathai serial murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X