കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എംകെ രാഘവന്‍ രക്ഷപ്പെടും'! അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചത് 'ഒറിജിനല്‍' വീഡിയോ അല്ല'

  • By
Google Oneindia Malayalam News

യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന തരത്തില്‍ ടിവി 9 പുറത്തുവിട്ട വീഡിയോ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. വീഡിയോ വ്യാജമാണെന്നും ഡബ്ബ് ചെയ്ത് കയറ്റിയതാണെന്നുമായിരുന്നു എംകെ രാഘവന്‍ പറഞ്ഞത്. അതേസമയം രാഘവന്‍റെ വീഡിയോയിലെ ശബ്ദം എഡിറ്റ് ചെയ്തതല്ലെന്ന് ശക്തമായി വാദിച്ചയാളാണ് മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍.

<strong>'ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ, 'പിള്ളയുടെ സുവര്‍ണാവസര പ്രസംഗം മറക്കരുത്'</strong>'ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ, 'പിള്ളയുടെ സുവര്‍ണാവസര പ്രസംഗം മറക്കരുത്'

<strong>ഓളെ കൊണ്ട് നടക്കൂല! വെറുതേ പഠിപ്പിച്ച് ടീച്ചറാക്കി" title="ഓളെ കൊണ്ട് നടക്കൂല! വെറുതേ പഠിപ്പിച്ച് ടീച്ചറാക്കി".. സ്ത്രീവിരുദ്ധതയുമായി കെ സുധാകരന്‍റെ വീഡിയോ" />ഓളെ കൊണ്ട് നടക്കൂല! വെറുതേ പഠിപ്പിച്ച് ടീച്ചറാക്കി".. സ്ത്രീവിരുദ്ധതയുമായി കെ സുധാകരന്‍റെ വീഡിയോ

എന്നാല്‍ സ്റ്റിങ്ങ് ഓപ്പറേഷന്‍റെ വീഡിയോ അന്വേഷണ സംഘത്തിന് ചാനല്‍ കൈമാറിയ പിന്നാലെ സ്റ്റിങ്ങ് ഓപ്പറേഷന്‍ ഒരു ബോഗസ് ആണോയെന്ന് സംശയമുണ്ടെന്നാണ് മാത്യു സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പ് വായിക്കാം

 പ്രതിരോധത്തിലാക്കി

പ്രതിരോധത്തിലാക്കി

അഗ്രീന്‍ കോ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലായൊണ് കോണ്‍ഗ്രസ് എംപിയും കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി എംകെ രാഘവനെതിരെ പുതിയ അഴിമതി ആരോപണമുയര്‍ത്തി ടിവി9 ഭാരത് വര്‍ഷിന്‍റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

 അന്വേഷണത്തിന്

അന്വേഷണത്തിന്

എന്നാല്‍ തന്‍റെ സംഭാഷണം ഡബ്ബ് ചെയ്ത് കയറ്റിയതാണെന്നായിരുന്നു എംകെ രാഘവന്‍റെ വിശദീകരണം. ഇതോടെ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

 എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍

എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍

ഫോറന്‍സിക് പരിശോധനയ്ക്ക് സമര്‍പ്പിക്കാനായി എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളല്‍ സമര്‍പ്പിക്കാനും കമ്മീഷന്‍ ചാനലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ചാനല്‍ സമര്‍പ്പിച്ചത് ഒറിജനല്‍ കോപ്പിയല്ലെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്കമാക്കുന്നത്.

 ഡിവൈസും ലാപ്ടോപ്പും

ഡിവൈസും ലാപ്ടോപ്പും

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- ടി വി 9 ചാനൽ നടത്തിയ ഭാരത് വര്ഷ സ്റ്റിങ് ഒരു ബോഗസ് ആണോയെന്ന് സംശയമുണ്ട്. അന്വേഷണവുമായി വന്നപ്പോൾ കേരള പോലീസിന് ചാനലുകൾ ഇത് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ഡിവൈസും അത് ട്രാൻസ്ഫർ ചെയ്ത ലാപ്ടോപ്പും കൈമാറിയില്ല.

 20 ആയ കോപ്പികള്‍

20 ആയ കോപ്പികള്‍

ഫുറ്റേജ് മാത്രം കൊടുത്തു. ഇത് മൂന്നും ഇല്ലാതെ ഫോറൻസിക് നടത്താൻ പറ്റില്ല. അതായത് ഇപ്പോൾ ചാനൽ അധികൃതർ കൊടുത്തിരിക്കുന്ന ഫുറ്റേജ് കോപ്പി to കോപ്പി to കോപ്പി to കോപ്പി to കോപ്പിയാണ്.

 ക്ലാരിറ്റിയില്ല

ക്ലാരിറ്റിയില്ല

അതായത് 15 അല്ലെങ്കിൽ 20 ആയ കോപ്പികളാണ്.ഇതിൽ, രണ്ടു പേര് കോഴിക്കോട് പോയി സ്റ്റിങ് ചെയ്തു. പക്ഷെ അവരുടെ വിവരവും കൊടുത്തിട്ടില്ല. ഈ ഓപ്പറേഷനിൽ ആകെ എത്ര പേർ ഉള്ളപ്പെട്ടു എന്നതിനും ക്ലാരിറ്റിയില്ല.

 കേരളത്തില്‍ പോയത്

കേരളത്തില്‍ പോയത്

അറിയാൻ സാധിച്ചത് ബ്രിജേഷ് തിവാരി, റാം കുമാർ, കുൽദീപ് ശുക്ല,ഉമേഷ് പാട്ടീൽ, അഭിഷേക് ഉപാധ്യായ ഇവരായിരുന്നു ടീം. ഇത് കൂടാതെ വേറെ രണ്ടുപേർ, അവരാണ് കേരളത്തിൽ പോയത്.

 വോയ്സ് സാമ്പിള്‍

വോയ്സ് സാമ്പിള്‍

അവരെ പറ്റി യാതൊരു വിവരവും ഇല്ല. ഈ പോയവരുടെ വോയിസ് സാമ്പിൾ എടുക്കണം, അതും ചാനൽ കൊടുത്തിട്ടില്ല. ഇവരുടെ വിഷ്വൽസും എവിടെയുമില്ല.

 സിബിഐ അറസ്റ്റ് ചെയ്തു

സിബിഐ അറസ്റ്റ് ചെയ്തു

അതിൽ ഏറ്റവും രസകരം, ഈ ഹിന്ദി ചാനലിന്റെ എഡിറ്റോറിയൽ ഹെഡ് മനപ്പൂർവ്വം പുറത്ത് വന്നില്ല. അതിന്റെ എഡിറ്റർ ഇൻ ചീഫ് ഹേമന്ത് ശർമ്മ മെഡിക്കൽ കോഴ ആരോപണത്തിൽ രണ്ടു വര്ഷം മുൻപ് സിബിഐ അറസ്റ്റ് ചെയ്ത വ്യക്തിയാണ്.

 ഒരേ സമയത്ത്

ഒരേ സമയത്ത്

അതും മൂന്നാം പ്രതിയായി. ഇത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.ഈയുള്ളവനും ഹേമന്തും ഒരേസമയത്തു ഇന്ത്യ-ടീവിയിൽ ജോലി ചെയ്തിട്ടുണ്ട്.

രാഘവന്‍ രക്ഷപ്പെടും

രാഘവന്‍ രക്ഷപ്പെടും

ഞാൻ ആറു മാസം കഴിഞ്ഞു അയാളെ പച്ച തെറി വിളിച്ചു ആ ചാനൽ വിട്ടിരുന്നു.ചുരുക്കി പറഞ്ഞാൽ, രാഘവൻ രക്ഷപ്പെടും!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോക്സഭ തിരഞ്ഞെടുപ്പ്: സ്പെഷ്യല്‍ പേജ് കാണാം

English summary
mathew samuvel facebook post about mk raghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X