കോട്ടയം;മാത്യു ടി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കോട്ടയം: കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി. ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ മാത്യു ടി തോമസാണ് കോട്ടയത്ത് എല്‍ഡിഎഫിന് വേണ്ടി മത്സരിയ്ക്കുന്നത്. ജനതാദള്‍ എസ് ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയാണ് മാത്യു ടി തോമസിന്റെ പേര് പ്രഖ്യപിച്ചത്. നാല് പേരുകളാണ് പരിഗണിച്ചിരുന്നത്.
ജനതാദളിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഒരു സീറ്റ് വേണമെന്ന ജനതാദളിന്റെ ആവശ്യത്തുടര്ന്ന് കോട്ടയം സീറ്റാണ് അവര്‍ക്ക് നല്‍കിയത്.
എന്നാല്‍ സീറ്റ് ലഭിച്ചിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് സിപിഎമ്മിനെ നീരസപ്പെടുത്തി. കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടി പൂര്‍ത്തിയാക്കേണ്ടത് എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറെ അനിവാര്യമായിരുന്നു
ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ മാത്യു ടി തോമസ് മത്സരിയ്ക്കുകയുള്ളൂ എന്ന് റിപ്പോര്ട്ടുകകളുണ്ടായിരുന്നു. ദേവഗൗഡ മാത്യു ടി തോമസിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. ഇതോടെ എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി.