കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്തി വില കുത്തനെ കുറഞ്ഞു; 1200ല്‍ നിന്ന് 400ലേക്ക്, ആയിരം ടണ്‍ കടലില്‍ തള്ളി

Google Oneindia Malayalam News

കോഴിക്കോട്: മലയാളികളുടെ ഇഷ്ട മല്‍സ്യമാണ് മത്തി. ആഴ്ചകള്‍ക്ക് മുമ്പ് മല്‍സ്യം കിട്ടാക്കനിയായ വേളയില്‍ മത്തി വില കുത്തനെ ഉയര്‍ന്നിരുന്നു. കിലോയ്ക്ക് 300 രൂപ വരെ എത്തി. മീന്‍ പിടിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീങ്ങിയ ശേഷം വളരെ ആവേശത്തോടെയാണ് മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോയത്. വന്‍തോതില്‍ മത്തി ലഭിക്കുകയും ചെയ്തു.

Mathi

ആയിരത്തോളം ടണ്‍ മത്തിയാണ് ചോമ്പാല ഹാര്‍ബറില്‍ നിന്നു പോയവര്‍ക്ക് ലഭിച്ചത്. ആവശ്യക്കാരില്ലാത്തതിനാല്‍ കടലില്‍ തള്ളേണ്ടി വന്നു. ആദ്യം ബോക്‌സിന് 1200 രൂപയ്ക്കാണ് വിറ്റത്. ആവശ്യക്കാരില്ലാത്തതിനാല്‍ വില കുറച്ചു. ഒടുവില്‍ 400 രൂപ വരെ എത്തി. എന്നിട്ടും ആവശ്യക്കാരില്ലാത്തതോടെ തൊഴിലാളികള്‍ നിരാശരായി. ഒടുവില്‍ ടണ്‍ കണക്കിന് മത്തിയാണ് കടലിലേക്ക് തന്നെ തള്ളിയത്.

ഇറാന്‍ ആകാശ പഴുതുകള്‍ അടച്ചു; അമേരിക്കന്‍ പദ്ധതി പാളും, സുരക്ഷ ഒരുക്കി ബവാര്‍ 373ഇറാന്‍ ആകാശ പഴുതുകള്‍ അടച്ചു; അമേരിക്കന്‍ പദ്ധതി പാളും, സുരക്ഷ ഒരുക്കി ബവാര്‍ 373

പൂര്‍ണ വളര്‍ച്ച എത്താത്ത മത്തി പിടിക്കുന്നതിലും എതിര്‍പ്പുകള്‍ നിലവിലുണ്ട്. ചെറുമല്‍സ്യങ്ങള്‍ ഊറ്റിയാല്‍ മത്തി വംശനാശം നേരിടുമെന്നതാണ് പ്രശ്‌നം. ഈ പ്രതിസന്ധിയാണ് ചില മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഭാവി സോണിയയുടെ കൈകളില്‍; കര്‍ണാടകത്തില്‍ നിലപാട് വ്യക്തമാക്കി ജെഡിഎസ്, സഖ്യം തുടരുമോ?ഭാവി സോണിയയുടെ കൈകളില്‍; കര്‍ണാടകത്തില്‍ നിലപാട് വ്യക്തമാക്കി ജെഡിഎസ്, സഖ്യം തുടരുമോ?

കൂടുതല്‍ വരുന്ന മല്‍സ്യങ്ങള്‍ ഉണക്കി സൂക്ഷിക്കാന്‍ നേരത്തെ സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍ മിക്ക ഹാര്‍ബറുകളിലും അതില്ല. മാത്രമല്ല, അധികം വരുന്നവ കയറ്റി അയക്കുന്നതിനും ചോമ്പാല ഹാര്‍ബറില്‍ ഇപ്പോള്‍ തടസങ്ങള്‍ നേരിടുന്നു. ഫിഷ്മില്‍ ആന്റ് ഓയില്‍ മാനുഫാക്‌ചേഴ്‌സ് മര്‍ച്ചന്റ് അസോസിയേഷന്‍ നടത്തുന്ന സമരവും പ്രതിസന്ധിക്ക് കാരണമാണ്.

English summary
Mathi Price Fall In Kerala Fish Market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X