കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഞ്ജുവാര്യരും ദിലീപും ഒന്നിച്ചു'; അവരിപ്പോള്‍ ഇരയുടെ പക്ഷത്തല്ല പ്രതിയുടെ പക്ഷത്താണെന്ന് നടന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. സംഘടനയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് നടിമാര്‍ രാജിവെച്ചത് താരസംഘടനയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

പൊതുസമൂഹവും സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരുമെല്ലാം രാജി വെച്ച നടിമാര്‍ക്ക് പിന്തുണയുമായി രംഗത്തെതി. വിമണ്‍ ഇന്‍ കളക്ടീവിലെ കൂടുതല്‍ അംഗങ്ങളുടേയും നടന്‍ പൃഥിരാജിന്റേയും പിന്തുണ രാജിവെച്ച നടിമാര്‍ക്ക് ലഭിച്ചു. ഒടുവില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ സംഘടനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കൊണ്ട് ദിലീപ് ഇന്നലെ അമ്മക്ക് കത്തയക്കുകയും ചെയ്തു. ഈ വിഷയം ആയിരുന്നു ഇന്നലെ മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്തത്.

ചര്‍ച്ചയില്‍

ചര്‍ച്ചയില്‍

ചര്‍ച്ചയില്‍ താരസംഘടനയെ പ്രതിനിധാനം ചെയ്ത് കൊണ്ട് കൊല്ലം തുളസിയായിരുന്നു പങ്കെടുത്തത്. സംവിധായകന്‍ ബൈജുകൊട്ടാരക്കര, സമൂഹ്യ പ്രവര്‍ത്തക പി. ഗീത, നിര്‍മ്മാതാവ് സജി നന്ത്യാട്ട്, അഭിഭാഷകന്‍ വി അജയകുമാര്‍ എന്നിവര്‍ ആയിരുന്നു വേണു ബാലകൃഷ്ണന്‍ നയിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

ആദ്യ ചോദ്യം

ആദ്യ ചോദ്യം

ദിലീപ് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം തുളസിയോടുള്ള അവതാരകന്റെ ആദ്യ ചോദ്യം. അമ്മയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് വ്യക്തമാക്കികൊണ്ട് ദിലീപ് എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രശ്‌നവും അവസാനിപ്പിക്കാന്‍ കഴിയും എന്നത് നടക്കില്ല എന്ന കാര്യം വേണു വ്യക്തമാക്കി.

തടിയൂരാന്‍

തടിയൂരാന്‍

ദിലീപിന്റെ പ്രതിപുരുഷന്‍മാരായി നിന്നവരാണ് നടന് സംഘടനയിലേക്ക് വരവേല്‍പ്പ് ഒരുക്കിയത്. അതിന്റെ ഭവിഷ്യത്ത് എന്താണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ദിലീപിനെകൊണ്ട് ഇങ്ങനെ ഒരു കത്തെഴുതിച്ച് അമ്മ തടിയൂരാന്‍ ശ്രമിക്കുന്നത്. കത്തിലൂടെ ഒന്നിനും പരിഹാരമാവില്ലെന്നും വേണു വ്യക്തമാക്കി.

കൊല്ലം തുളസി

കൊല്ലം തുളസി

എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹങ്ങളാണ്. അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത ഒരാളാണ് ഞാന്‍. അമ്മയുടെ കഴിഞ്ഞ മീറ്റിങ്ങില്‍ ദിലീപ് ഓരു അജണ്ടയേ ആയിരുന്നില്ല. പക്ഷെ ചര്‍ച്ച നടന്നുകൊണ്ടിരിക്കേ ഒരു നടി എഴുന്നേറ്റ് നിന്നുകൊണ്ട് ദിലീപിനെ തിരിച്ചെടുക്കുമോ ഇല്ലയോ എന്ന് ചോദിച്ചെന്ന് കൊല്ലം തുളസി പറയുന്നു.

ഉചിതമായ തീരുമാനം

ഉചിതമായ തീരുമാനം

ഒരു സാങ്കേതിക പ്രശ്‌നം ആയിരുന്നു നടി ഉയര്‍ത്തിയത്. കഴിഞ്ഞ കാലത്ത് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു. അപ്പോഴത്തെ ഒരു ചുറ്റുപാടിലും വികാരത്തിലും അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതാണ്. അത് നിയമപരമല്ലെന്നും ആ വിഷയത്തില്‍ ഈ പൊതുയോഗത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് സെക്രട്ടറി അപ്പോള്‍ പറഞ്ഞെന്നും കൊല്ലം തുളസി വ്യക്തമാക്കുന്നു.

കയ്യടിച്ച്

കയ്യടിച്ച്

അപ്പോള്‍ ഞാന്‍ എഴുന്നേറ്റ് കൊണ്ടാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറഞ്ഞത്. അതിനെ പൊതുയോഗം കയ്യടിച്ച് അംഗീകരിച്ചെന്നും തുളസി ചാനല്‍ ചര്‍ച്ചയില്‍വ്യക്തമാക്കി. പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്നും തുളസി അഭിപ്രായപ്പെട്ടു.

പ്രശ്നങ്ങളുണ്ട്

പ്രശ്നങ്ങളുണ്ട്

എല്ലാ സംഘടനയിലും എന്ന പോലെ അമ്മയിലെ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അതിനെയെല്ലാം നിയന്ത്രിച്ച് കൊണ്ടാണ് അമ്മ മുന്നോട്ട് പോവുന്നത്. അതിന് ചില അടക്കി വാഴലുകളൊക്കെ ആവശ്യമായി വരും എന്ന് തുളസി അഭിപ്രായപ്പെട്ടതോടെ വേണു ഇടപെട്ടു.

അടക്കിവാഴാന്‍

അടക്കിവാഴാന്‍

എല്ലാവരുടേയും അടക്കി വാഴുന്ന ഒരാള്‍ വേണമെന്നത് ഒരാളുടെ മാനസികബോധ്യമാണ്. ഒരാളുടെ കീഴിലാണ് എല്ലാം ഭംഗിയായി നടക്കുക എന്നത് അങ്ങയുടെ തോന്നലാണ്. മറ്റുള്ളവരെ സംബന്ധിച്ച് ഒരു സംഘടന ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും വേണു മറുപടി നല്‍കി.

രാജി വെച്ച നടിമാര്‍

രാജി വെച്ച നടിമാര്‍

രാജി വെച്ച നാല് നടിമാരും എന്ത്‌കൊണ്ട് അമ്മയുടെ പൊതുയോഗത്തില്‍ വന്ന് അഭിപ്രായം പറഞ്ഞില്ല എന്ന ആരോപണം ആണ് തുടര്‍ന്ന് തുളസി ഉന്നയിക്കുന്നത്. പൊതുയോഗത്തില്‍ എല്ലാവരും വരണമെന്നുള്ളത് നിര്‍ബന്ധമുള്ള കാര്യമാണ്. അതിന് വരാതെ മൂന്ന് ദിവസം കഴിഞ്ഞി ഇപ്പോള്‍ പറയുന്നു വീണ്ടും പൊതുയോഗം വിളിച്ചു കൂട്ടണമെന്ന് ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് തുളസി ചോദിക്കുന്നു.

മഞ്ജുവാര്യര്‍ ഇന്നെവിടെ

മഞ്ജുവാര്യര്‍ ഇന്നെവിടെ

തുടര്‍ന്നാണ് തുളസി മഞ്ജുവാര്യരുടെ വിഷയം തുളസി ചര്‍ച്ചയിലേക്ക് എടുത്തിടുന്നത്. വിമണ്‍ ഇന്‍ കളക്ടീവിന്റെ മുന്നണിപ്പോരാളിയായ മഞ്ജുവാര്യര്‍ ഇന്നെവിടെയാണെന്ന് തുളസി ചോദിക്കുന്നു. അവസാനം അറിയാന്‍ കഴിയുന്നത് മഞ്ജുവാര്യരുടെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നെന്നാണ്. ദിലീപിന്റെ പക്ഷത്തെന്നാണെന്നും തുളസി പറയുന്നു.

ഇരയുടെ പക്ഷത്തല്ല

ഇരയുടെ പക്ഷത്തല്ല

ഇരയുടെ പക്ഷത്തല്ല പ്രതിയുടെ പക്ഷത്താണെന്നുള്ള ന്യൂസ് ഞാനിപ്പോള്‍ വരുന്ന വഴിക്ക് അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ കുറേകാലമായി ചര്‍ച്ച ചെയ്യുന്ന നമ്മളെല്ലാം ശശിമാരായി അവരങ്ങ് ഒന്നിക്കുന്നു എന്നാണ് അറിയുന്നത് എന്നാണ് എന്നും തുളസി പറയുന്നു.

Recommended Video

cmsvideo
എന്റെ പേരു പറഞ്ഞു തമ്മിൽതല്ലണ്ട ദിലീപ് | Oneindia Malayalam
നിരാശ

നിരാശ

മഞ്ജുവു ദിലീപും ഒന്നിച്ചാല്‍ അങ്ങയ്ക്കാണ് നിരാശ. ശശി ആയി എന്നുള്ളത് അങ്ങയുടെ മാത്രം തോന്നലാണ്. അതില്‍ ബഹുവചനം ചേര്‍ക്കണ്ട എന്ന് പറഞ്ഞ വേണു തുടര്‍ന്ന് ചര്‍ച്ചയിലേ മറ്റു വിഷയങ്ങളിലേക്ക് കടക്കുന്നു.

വീഡിയോ

ചാനല്‍ ചര്‍ച്ച

English summary
mathrbhumi super prime time debate about amma issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X