പ്രവാചകനിന്ദ; മാതൃഭൂമി മാപ്പ് പറഞ്ഞിട്ടും അക്രമം തുടരുന്നു, പത്രം കത്തിച്ച് പ്രതിഷേധം!
കോഴിക്കോട്: പ്രവാചക നിന്ദ നടത്തി എന്നാരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ പ്രതിഷേധങ്ങളും ആക്രമണങ്ങളും തുടരുന്നു. സംഭവത്തില്‍ മാതൃഭൂമി മാപ്പ് പറഞ്ഞതിന് ശേഷവും പത്രം കത്തിച്ചും മാതൃഭൂമി ബോയ്ക്കോട്ട് വിളിച്ചും പ്രതിഷേധങ്ങള്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ലേഖനം പകര്‍ത്തുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്ന് മാതൃഭൂമി പറഞ്ഞിട്ടും പ്രതിഷേധക്കാര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല.
മാതൃഭൂമി നഗരം പേജിലെ ആപ്സ്ടോക് എന്ന പംക്തിയിലാണ് വിവാദ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ച് വന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും മാതൃഭൂമിക്ക് നേരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. പത്രം ബോയ്ക്കോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പരക്കുന്നുണ്ട്.

ആലപ്പുഴയിലെ മാതൃഭൂമി ഓഫീസിന് നേര്‍ക്കും കോഴിക്കോട്ടെ എം എം പ്രസ്സിന് നേര്‍ക്കും കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മിക്ക ഓഫീസുകള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിലും മാര്‍ച്ച് 10ന് രാവിലെ പത്രം ലഭിച്ചില്ല. ചിലയിടങ്ങളില്‍ ഏജന്റുമാരില്‍ നിന്ന് പത്രം വാങ്ങി ചിലര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിവാദമായ നഗരം പേജ് തയ്യാറാക്കിയ സബ് എഡിറ്റര്‍ക്കെതിരെ കര്‍ശന നടപടി എടുത്തേയ്ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്ന ആരും തന്നെ മാതൃഭൂമിക്ക് വേണ്ടി രംഗത്ത് വരാത്തതെന്ത് എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിന്നും മറ്റും നമ്പറുകള്‍ എടുത്ത് മാതൃഭൂമിയുടെ ജീവനക്കാരെ ഫോണ്‍ വിളിച്ച് പരാതിയും പ്രതിഷേധവും അറിയിക്കുന്നവരും ഉണ്ടെന്നാണ് അറിയുന്നത്. മാതൃഭൂമിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ പിരിഞ്ഞുപോയവര്‍ക്ക് വരെ ഇത്തരം ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടത്രെ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications