കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകനിന്ദ; മാതൃഭൂമി മാപ്പ് പറഞ്ഞിട്ടും അക്രമം തുടരുന്നു, പത്രം കത്തിച്ച് പ്രതിഷേധം!

  • By Muralidharan
Google Oneindia Malayalam News

കോഴിക്കോട്: പ്രവാചക നിന്ദ നടത്തി എന്നാരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ പ്രതിഷേധങ്ങളും ആക്രമണങ്ങളും തുടരുന്നു. സംഭവത്തില്‍ മാതൃഭൂമി മാപ്പ് പറഞ്ഞതിന് ശേഷവും പത്രം കത്തിച്ചും മാതൃഭൂമി ബോയ്‌ക്കോട്ട് വിളിച്ചും പ്രതിഷേധങ്ങള്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ലേഖനം പകര്‍ത്തുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്ന് മാതൃഭൂമി പറഞ്ഞിട്ടും പ്രതിഷേധക്കാര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല.

മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് എന്ന പംക്തിയിലാണ് വിവാദ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ച് വന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും മാതൃഭൂമിക്ക് നേരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. പത്രം ബോയ്‌ക്കോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പരക്കുന്നുണ്ട്.

mathrubhumi

ആലപ്പുഴയിലെ മാതൃഭൂമി ഓഫീസിന് നേര്‍ക്കും കോഴിക്കോട്ടെ എം എം പ്രസ്സിന് നേര്‍ക്കും കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മിക്ക ഓഫീസുകള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിലും മാര്‍ച്ച് 10ന് രാവിലെ പത്രം ലഭിച്ചില്ല. ചിലയിടങ്ങളില്‍ ഏജന്റുമാരില്‍ നിന്ന് പത്രം വാങ്ങി ചിലര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിവാദമായ നഗരം പേജ് തയ്യാറാക്കിയ സബ് എഡിറ്റര്‍ക്കെതിരെ കര്‍ശന നടപടി എടുത്തേയ്ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്ന ആരും തന്നെ മാതൃഭൂമിക്ക് വേണ്ടി രംഗത്ത് വരാത്തതെന്ത് എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിന്നും മറ്റും നമ്പറുകള്‍ എടുത്ത് മാതൃഭൂമിയുടെ ജീവനക്കാരെ ഫോണ്‍ വിളിച്ച് പരാതിയും പ്രതിഷേധവും അറിയിക്കുന്നവരും ഉണ്ടെന്നാണ് അറിയുന്നത്. മാതൃഭൂമിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ പിരിഞ്ഞുപോയവര്‍ക്ക് വരെ ഇത്തരം ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടത്രെ.

English summary
Mathrubhumi apologises after many groups like the PFI, SDPI protest over insult to Prophet Muhammad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X