കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ ഇന്ത്യയ്ക്കും മറ്റ് പോര്‍ട്ടലുകള്‍ക്കും മാതൃഭൂമിയില്‍ വിലക്ക്

Google Oneindia Malayalam News

കോഴിക്കോട്: മാതൃഭൂമിയ ദിനപത്രത്തിനെതിരെ വാര്‍ത്ത നല്‍കുന്ന സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് മാതൃഭൂമിയില്‍ വിലക്ക്. വണ്‍ ഇന്ത്യ അടക്കമുള്ള സ്വതന്ത്ര പോര്‍ട്ടുലുകള്‍ ഇപ്പോള്‍ മാതൃഭൂമി ജീവനക്കാര്‍ക്ക് ഓഫീസിലിരുന്ന് സന്ദര്‍ശിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

മാതൃഭൂമി കോട്ടക്കല്‍ യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ആയിരുന്ന സി നാരായണനെ പിരിച്ചുവിട്ടത് സംബന്ധിച്ച് വണ്‍ ഇന്ത്യ അടക്കമുള്ള സ്വതന്ത്ര പോര്‍ട്ടലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു.

Mathrubhumi

പിരിച്ചുവിടലിനെ തുടര്‍ന്ന് കേരള പത്രപ്രവര്‍ത്തക യൂണിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കിയിരുന്നത് പുതുതലമുറ മാധ്യമങ്ങളായിരുന്നു. വണ്‍ഇന്ത്യയെ കൂടാതെ സൗത്ത് ലൈവ്, അഴിമുഖം ഡൂള്‍ ന്യൂസ്, മലയാളം എന്നീ സൈറ്റുകള്‍ക്കാണ് വിലക്ക് വീണത്.

വേജ് ബോര്‍ഡ് സമരവുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലെ കൂട്ട സ്ഥലം മാറ്റം സംബന്ധിച്ച് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ മുമ്പ് നിയമനടപടിയും സ്വീകരിച്ചിരുന്നു. മാതൃഭൂമി നടപടിയ്‌ക്കെതിരെ അന്ന് ദി ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

സി നാരായണനെ പിരിച്ചുവിട്ടതിനെതിരെ നടക്കുന്ന സമരത്തില്‍ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ പങ്കെടുക്കുന്നില്ല. യൂണിയന്‍ മാനേജ്‌മെന്റിന് അനുകൂല നിലപാടാണ് എടുക്കുന്നതെന്ന് ആക്ഷേപം ഉണ്ട്. പത്രപ്രവര്‍ത്തക യൂണിയനിലും ഇത് സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

English summary
Mathrubhumi bans stand alone news portals who gave news against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X