കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമി മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ പിരിച്ചുവിട്ടു, തിങ്കളാഴ്ച മാതൃഭൂമിയിലേക്ക് പ്രതിഷേധമാര്‍ച്ച്

  • By Mithra Nair
Google Oneindia Malayalam News

കോഴിക്കോട് : കെയുഡബ്ല്യുജെ മാതൃഭൂമി സെല്‍ മുന്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ സി. നാരായണനെ ജോലിയില്‍നിന്നും പുറത്താക്കി. നാരായണനെ പുറത്താക്കിയ മാതൃഭൂമി നടപടിയെ അപലപിച്ച് കെയുഡബ്ല്യൂജെ വാര്‍ത്താ കുറിപ്പ് ഇറക്കി. മാതൃഭൂമി നടപടിക്കെതിരെ തിങ്കളാഴ്ച്ച കോഴിക്കോട് മാതൃഭൂമി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യൂണിയന്‍ പ്രസിഡണ്ട് കെ പ്രേമനാഥും എന്‍ പത്മനാഭനും അറിയിച്ചു.

വേജ്‌ബോര്‍ഡ് പ്രകാരമുള്ള വേതനം ആവശ്യപ്പെട്ടതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മാതൃഭൂമി മാനേജ്‌മെന്റ് സ്ഥാപനത്തിലെ പത്രപ്രവര്‍ത്തക ജീവനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. പകപോക്കലിന്റെ ഭാഗമായി നാല്‍പതോളം പത്രപ്രവര്‍ത്തകരെ പല തവണയായി രാജ്യത്തിന്റ പലഭാഗങ്ങളിലേക്കേും കേരളത്തിലെ കുഗ്രാമങ്ങളിലേക്കും മാതൃഭൂമി മാനേജ്‌മെന്റ് സ്ഥലം മാറ്റി പീഡിപ്പിച്ചു. പത്രക്കുറിപ്പ് ഇവിടെ വായിക്കാം..

kuwj.jpg

മാതൃഭൂമിയിലെ പത്രപ്രവര്‍ത്തക ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ പോലും മാനേജ്‌മെന്റ് ഹനിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് നാരായണനെ ഡിസ്മിസ് ചെയ്തത്. മേലധികാരിയോട് മറുത്ത് സംസാരിച്ചു എന്ന കുറ്റം ചുമത്തി ഏതാനും നാളുകള്‍ മുമ്പ് സസ്‌പെന്റ് ചെയ്ത നാരായണനെ ഏകപക്ഷീയമായ ഡൊമസ്റ്റിക് ഇന്‍ക്വയറി നടത്തിയാണ് പിരിച്ചുവിട്ടത്. ഈ അന്വേഷണത്തില്‍ പോലും നാരായണന്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചിട്ടില്ല. നാരായണനെ പിരിച്ചുവിട്ട നടപടി മാതൃഭൂമി അടക്കമുള്ള മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു മുന്നറിയിപ്പാണെന്നു പത്രപ്രവര്‍ത്തക യൂണിയന്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു

നാരായണന്റെ കാര്യത്തില്‍ മാതൃഭൂമി മാന്യമായ സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ യൂണിയന്‍ പ്രകോപനം സൃഷ്ടിക്കാതെ സംയമനം പാലിക്കുകയായിരുന്നു എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായത് യൂണിയനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന സമീപനമാണ്. അതിനാലാണ് മാതൃഭൂമി മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധം നടത്താന്‍ യൂണിയന്‍ നിര്‍ബന്ധിതമായിരിക്കുയാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. പ്രക്ഷോഭത്തിലേക്ക് യൂണിയനെ വലിച്ചിഴച്ചത് മാതൃഭൂമി മാനേജ്‌മെന്റ് തന്നെയാണ്. നാരായണന്റേതടക്കമുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതുവരെ യൂണിയന്‍ പ്രക്ഷോഭ രംഗത്ത് ഉറച്ചുനില്‍ക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

English summary
mathrubhumi dismiss senior journalist c narayanan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X