കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധിജിയുടേതല്ല ഗോഡ്‌സെയുടെ പിന്തുണക്കാരാണെന്ന് മാതൃഭൂമി ഒരിക്കല്‍ കൂടി വ്യക്തമാക്കി';രൂക്ഷവിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം; ഗോൾവൽക്കർ വിവാദത്തിൽ സംഘപരിവാറിന്റെ ആശയങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണ് മാതൃഭമി നടത്തുന്നതെന്ന വിമർശനവുമായി എഴുത്തുകാരനും മുൻ ജീവനക്കാരനും കീടിയായ ബോബിതോമസ്.ശ്രേയാംസ് കുമാർ ഇടതുപക്ഷത്തിന്റെ രാജ്യസഭാ സീറ്റ് നേടിയെടുത്തതു കൊണ്ട് മാതൃഭൂമി ഇടതുപക്ഷത്തെ പിന്തുണക്കണമെന്നല്ല. എന്നാൽ സംഘപരിവാറിനെ വെള്ളപൂശാൻ അവർ നടത്തുന്ന ശ്രമങ്ങൾ ദു:ഖകരമാണ്.ഒരു ഭാഗത്ത് ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുകയും മറുഭാഗത്ത് ഗോഡ്സേയുടെ പിന്തുടർച്ചക്കാർക്ക് ആശയപരമായ ന്യായീകരണം ഉണ്ടാക്കുകയും ചെയ്യുന്നതിനെ കച്ചവടം എന്നല്ല, ഹീനമായൊരു പ്രവർത്തി എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

 മാതൃഭമിയുടെ ശ്രമം ദു:ഖകരമാണ്

മാതൃഭമിയുടെ ശ്രമം ദു:ഖകരമാണ്

ഗോൾവൽക്കറുടെ പേര് ഒരു പൊതു സ്ഥാപനത്തിനു നൽകുന്നതു സംബന്ധിച്ച് മാതൃഭൂമി പത്രത്തിലെ ചർച്ച വായിച്ചപ്പോൾ സംഘപരിവാറിന്റെ ആശയങ്ങളെ ന്യായീകരിക്കാൻ അവർ ശ്രമം നടത്തുന്നതായാണ് തോന്നിയത്. ശ്രേയാംസ് കുമാർ ഇടതുപക്ഷത്തിന്റെ രാജ്യസഭാ സീറ്റ് നേടിയെടുത്തതു കൊണ്ട് മാതൃഭൂമി ഇടതുപക്ഷത്തെ പിന്തുണക്കണമെന്നല്ല. എന്നാൽ സംഘപരിവാറിനെ വെള്ളപൂശാൻ അവർ നടത്തുന്ന ശ്രമങ്ങൾ ദു:ഖകരമാണ്.

 ഗോഡ്സെയുടെ പിൻമുറക്കാരാണെന്ന്

ഗോഡ്സെയുടെ പിൻമുറക്കാരാണെന്ന്

ഒരു ഭാഗത്ത് ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുകയും മറുഭാഗത്ത് ഗോഡ്സേയുടെ പിന്തുടർച്ചക്കാർക്ക് ആശയപരമായ ന്യായീകരണം ഉണ്ടാക്കുകയും ചെയ്യുന്നതിനെ കച്ചവടം എന്നല്ല, ഹീനമായൊരു പ്രവർത്തി എന്നാണ് വിശേഷിപ്പിക്കേണ്ടത്. രണ്ടുപേരെക്കൊണ്ട് ദുർബലമായ വാദങ്ങൾ അവതരിപ്പിച്ച് സംഘ പരിവാർ വക്താവിന് അതിനു മറുപടി നൽകി വിജയിയാകാനുള്ള അവസരം നൽകി, തങ്ങൾ ഗാന്ധിജിയുടെ പിൻതുടർച്ചക്കാരല്ല, ഗാന്ധിജിയെ വധിച്ച ഗോഡ്സെയുടെ പിന്തുണക്കാരാണെന്ന് മാതൃഭൂമി ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ്.

 ഗോഡ്സെയും ഗോൾവൽക്കറും തമ്മിലെന്ത് വ്യത്യാസം

ഗോഡ്സെയും ഗോൾവൽക്കറും തമ്മിലെന്ത് വ്യത്യാസം

ഈ ചർച്ച ആസൂത്രണം ചെയ്യപ്പെട്ടതു തന്നെ അത്തരമൊരു ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്. ഗോഡ്‌സെയെപ്പറ്റിയും ഇന്ന് രണ്ടഭിപ്രായമുണ്ട്. ഗോഡ്‌സെയെപ്പറ്റി രണ്ടഭിപ്രായങ്ങൾ അവതരിപ്പിച്ച് വർഗ്ഗീയ ഭീകരനായ ഗോഡ്സെ മഹാനായിരുന്നു എന്ന് ചർച്ചയിലൂടെ വരുത്തി തീർക്കാൻ മാതൃഭൂമി പത്രാധിപർ ഇനി മടിക്കുമെന്ന് കരുതേണ്ട. അല്ലെങ്കിൽ ഗോഡ്സെയും ഗോൾവൽക്കറും തമ്മിലുളള വ്യത്യാസമെന്താണ്? ഗാന്ധിജിയെ വധിക്കാൻ ആദ്യം അവസരം കിട്ടിയത് ഗോഡ്സെയ്ക്കാണെന്നു മാത്രം.

 മാതൃഭൂമിക്ക് കഴിയാത്തത് എന്താണ്

മാതൃഭൂമിക്ക് കഴിയാത്തത് എന്താണ്

മറ്റെല്ലാത്തിലും രണ്ടു പേരും തുല്യരാണ്.
ഗോൾവൽക്കറുടെ വിചാരധാര എന്ന കൃതി ശ്രേയാംസ് കുമാറും മാതൃഭൂമി പത്രാധിപരും വായിക്കുകയും സത്യസന്ധമായി വിലയിരുത്തുകയും ചെയ്താൽ അവർ ഇങ്ങനെയൊരു ന്യായീകരണ ശ്രമത്തിനൊരുങ്ങുമായിരുന്നോ? അതോ കച്ചവടം എന്നത് അത്ര തരംതാണ ഒരു കാര്യമായി മാറിക്കഴിഞ്ഞു എന്നാണോ? ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരുന്ന, രാജ്യത്തിന്റെ ഒരു പ്രധാന ശത്രുവായിരുന്നു ഗോൾവൽക്കർ എന്നു തിരിച്ചറിയാൻ അവർക്ക് കഴിയാത്തതെന്താണ്?

 വർഗ്ഗീയവാദിക്കു മാത്രമേ കഴിയൂ

വർഗ്ഗീയവാദിക്കു മാത്രമേ കഴിയൂ

മുസ്ലിങ്ങൾ , ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ തുടങ്ങിയവർക്കെതിരെ വിഷലിപ്തമായ ആക്രോശങ്ങൾ നടത്തി അവരെ ഇല്ലായ്മ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ അണികളെ ബോധ്യപ്പെടുത്തുന്ന വിചാരധാര പോലൊരു കൃതി എഴുതാൻ കൊടുംഭീകരനായ ഒരു വർഗ്ഗീയവാദിക്കു മാത്രമേ കഴിയൂ. വർഗ്ഗീയതയെ വിഷം പോലെ അകറ്റി നിർത്തുന്ന ഒരു മാധ്യമ സംസ്കാരം, ഗാന്ധിജിയുമായുളള ബന്ധത്തിന്റെ പേരിൽ ഊറ്റം കൊള്ളുന്ന മാതൃഭൂമിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രമാണ്.

Recommended Video

cmsvideo
കൊന്നില്ലായിരുന്നെങ്കില്‍ ഗാന്ധിജി RSSകാരനായേനെ
 അപമാനഭാരത്താൽ

അപമാനഭാരത്താൽ

അതിനു വിപരീതമായി അവർ പ്രവർത്തിക്കുമ്പോൾ ഈ പത്രം തന്നെ എന്തിനു വായിക്കണം എന്ന് ചിന്തിച്ചു പോകുന്നതും സ്വാഭാവികം മാത്രമാണ്. കേരളത്തിലുളള ഒരു പൊതു സ്ഥാപനത്തിന് ഗോൾവൽക്കർ എന്ന വർഗ്ഗീയവാദിയുടെ പേരു നൽകുമ്പോൾ , അപമാനഭാരത്താൽ ഒരോ കേരളീയന്റെയും ശിരസ്സ് താണുപോകുന്നുമുണ്ട്.

English summary
'Mathrubhumi has once again made it clear that it is Godse's supporters, not Gandhiji';boby thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X