കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമിയില്‍ അടിയന്തരാവസ്ഥയോ? പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലേ?

Google Oneindia Malayalam News

കോഴിക്കോട്: വേജ് ബോര്‍ഡ് നടപ്പാക്കുന്നത് സംബന്ധിച്ച സമരങ്ങളുടെ ഭാഗമായി മാതൃഭൂമിയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ഒട്ടേറെ മാധ്യമപ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സ്ഥലം മാറ്റുകയും ഒടുവില്‍ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സി നാരായണനെ പിരിച്ചുവിടുകയും ചെയ്തു. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ശക്തമായ സമരവും അരങ്ങേറി.

ഈ സമരത്തിനിടയിലാണ് മാതൃഭൂമിയിലെ മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍പി രാജേന്ദ്രന്‍ പറഞ്ഞത്- മാതൃഭൂമിയില്‍ നിലനില്‍ക്കുന്നത് അടിയന്തരാവസ്ഥയാണെന്ന്. സമാനമായ അവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് വേണം പറയാന്‍.

Mathrubhumi

പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനമെടുത്തു എന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ തീരുമാനിച്ചവരോട് പിന്‍മാറാനും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി യൂണിയന്‍ പ്രതികരിച്ചിട്ടില്ല.

മാതൃഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട സി നാരായണന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്നുണ്ട്. നിലവില്‍ നിശബ്ദരായിരിയ്ക്കുന്ന മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും സി നാരായണന് വോട്ട് ചെയ്‌തേക്കുമെന്ന ഭയത്തിലാണ് ഇപ്പോഴത്തെ തീരുമാനം എന്നും പ്രചാരണമുണ്ട്.

KUWJ Strike

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമലോകത്തിന് തന്നെ ഇത് അപമാനമാണെന്നാണ് ആരോപണം. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പേറുന്ന മാതൃഭൂമി പോലൊരു പത്രത്തില്‍ നിന്ന് ഇത്തരം നിലപാടുകള്‍ വരുന്നത് വലിയ ദുരന്തമാണെന്നും വിലയിരുത്തപ്പെടുന്നു.

നിലവില്‍ പത്രപ്രവര്‍ത്തക യൂണിയനിലെ ഏറ്റവും വലിയ സെല്ലുകളില്‍ ഒന്നാണ് മാതൃഭൂമിയുടേത്. പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങള്‍ എന്ന നിലയ്ക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകരും പറ്റുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ആ ആനുകൂല്യങ്ങളും അവകാശങ്ങളും ഉപേക്ഷിയ്ക്കാന്‍ തയ്യാറാവുമോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

English summary
Mathrubhumi Journalist Union may not participate in KUWJ election- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X