Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ആര് നേടും, എം കെ രാഘവനോ, എളമരം കരീമോ? ഇടുക്കി ഡീനിന് തന്നെ, അഭിപ്രായ സർവേ

തിരുവനന്തപുരം: കേരളത്തിലെ ആറ് മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേ പുറത്തുവിടുകയാണ് മാതൃഭൂമി - പി മാര്‍ക്ക് സര്‍വേ. കേരളത്തിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലമായ ഇടുക്കിയില്‍ യു ഡി എഫിന്റെ ഡീന്‍ കുര്യാക്കോസ് 48 ശതമാനം നേടുമെന്നാണ് പ്രവചിക്കുന്നത്. ജോയ്‌സ് ജോര്‍ജ് 38 ശതമാനവും ബി ഡി ജെഎസ് സ്ഥാനാര്‍ത്ഥി 13 ശതമാനം വോട്ട് നേടുമെന്നാണ് സര്‍വേ പറയുന്നത്.

വാശിയേറിയ മത്സരം നടക്കുന്ന കോഴിക്കോട് എം കെ രാഘവന്‍ തന്നെ വിജയം നേടുമെന്നാണ് പ്രവചനം. 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. എളമരം കരീമിന് 37 ശതമാനം വോട്ട് ലഭിക്കും. എം ടി രമേശിന് 22 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

loksabha opinion

കഴിഞ്ഞ ദിവസം ഏഴ് മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേ ഫലം പുറത്തുവിട്ടിരുന്നു. വടകരയില്‍ കെ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കെ കെ ശൈലജ 41 ശതമാനം നേടുമെന്നാണ് പറയുന്നത്. ഷാഫി പറമ്പില്‍ നേടുമെന്ന് പ്രവചിക്കുന്നു. സി ആര്‍ ഫ്രഫുല്‍ കൃഷ്ണന് 22 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. മവേലിക്കരയില്‍ സി എ അരുണ്‍ കുമാര്‍ 41 ശതമാനവും കൊടിക്കുന്നില്‍ സുരേഷ് 41 ശതമാനവും ബൈജു കലാശാല 16 ശതമാനവും നേടുമെന്നാണ് സര്‍വേ പ്രവചിച്ചത്.

പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. ആന്റോ ആന്റണിക്ക് 33 ശതമാനം വോട്ടും തോമസ് ഐസക്കിന് 31 ശതമാനം വോട്ടും പ്രവചിക്കുന്നു. അനില്‍ ആന്റണിക്കും 31 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.

പാലക്കാട് ജില്ലയില്‍ എ വിജയരാഘവന് 38 ശതമാനം ലഭിക്കും എന്ന് സര്‍വേ പറയുന്നു. യു ഡി എഫിന്റെ വി കെ ശ്രീകണ്ഠന് 36 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ബി ജെപിയുടെ സി കൃഷ്ണ കുമാറിന് 24 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ആലപ്പുഴയില്‍ യു ഡി എഫിന്റെ കെ സി വേണുഗോപാല്‍ 41 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. എ എം ആരിഫിന് 38 ശതമാനമാണ് പ്രവചിക്കുന്നത്. ശോഭ സുരേന്ദ്രന് 19 ശതമാനം നേടുമെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+