കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപ്രിയമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ..... പിണറായി മികച്ച മുഖ്യമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
കേന്ദ്ര സര്‍ക്കാരിന് കേരളത്തില്‍ ജനപ്രീതിയില്ല,

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും വന്‍ ജനപ്രീതിയെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ. ദേശീയ സര്‍വേകളില്‍ നിന്ന് വിഭിന്നമായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. മുമ്പ് വന്ന സര്‍വേകളില്‍ യുഡിഎഫ് ജനപ്രിയമാണെന്നും കൂടുതല്‍ സീറ്റുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടുമെന്നായിരുന്നു സര്‍വേകളില്‍ പ്രവചിച്ചിരുന്നത്.

എന്നാല്‍ ഇതിന് വിപരീതമായ സര്‍വേയാണ് വന്നിരിക്കുന്നത്. അതേസമയം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രകടനം കേരളത്തില്‍ ഭൂരിഭാഗം പേരും ദയനീയമെന്നാണ് അഭിപ്രായപ്പെട്ടത്. കേരളത്തില്‍ ശബരിമല അടക്കമുള്ള സമരങ്ങളിലെ നിലപാട് പിണറായിയുടെ ജനപ്രീതിയില്‍ ഇടിവ് വരുത്തിയിട്ടില്ലെന്നും വ്യക്തമാകുകയാണ്.

പിണറായി കൊള്ളാം

പിണറായി കൊള്ളാം

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനമാണ് അഭിപ്രായപ്പെട്ടത്. വളരെ മോശമെന്ന് 24 ശതമാനം പറഞ്ഞു. എട്ട് ശതമാനം മോശമെന്നും, ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞു. അതേസമയം എല്‍ഡിഎഫിന്റെ സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31ര ശതമാനം രേഖപ്പെടുത്തി. ശരാശരിയെന്ന് 17 ശതമാനവും മോശമെന്ന് 16 ശതമാനമാണഅ അഭിപ്രായപ്പെട്ടത്. മാതൃഭൂമി ന്യൂസും എസി നീല്‍സണും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.

മോദി മഹാമോശം

മോദി മഹാമോശം

നരേന്ദ്ര മോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വളരെ നല്ലതെന്ന് 23 ശതമാനം വോട്ടര്‍മാരാണ് പറഞ്ഞത്. ശരാശരി എന്ന് 5 ശതമാനവും നല്ലത് എന്ന് എഴ് ശതമാനവും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനം വളരെ മോശം എന്ന് 57 ശതമാനം പേരാണ് പറഞ്ഞത്. നല്ലതെന്ന് 14 ശതമാനമാണ് പറഞ്ഞത്.

രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

സിപിഎമ്മിന്റെ കൈവശമുള്ള രണ്ട് മണ്ഡലങ്ങള്‍ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നു. കണ്ണൂരും കാസര്‍കോടുമാണ് മണ്ഡലങ്ങള്‍. കാസര്‍കോട്ടെ 43 ശതമാനം വോട്ടര്‍മാര്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്. എല്‍ഡിഎഫിനെ 35 ശതമാനമാണ് പിന്തുണയ്ക്കുന്നത്. കണ്ണൂരില്‍ 47 ശതമാനം യുഡിഎഫിനെയും 44 ശതമാനം എല്‍ഡിഎഫിനെയും പിന്തുണയ്ക്കുന്നു. അതേസമയം ഈ രണ്ട് മണ്ഡലങ്ങളും കൈവിടുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

രാഹുല്‍ മിടുക്കന്‍

രാഹുല്‍ മിടുക്കന്‍

രാഹുല്‍ ഗാന്ധി നല്ല നേതൃഗുണമുള്ള നേതാവാണെന്ന് സര്‍വേയില്‍ ഭൂരിഭാഗവും പറയുന്നു. വളരെ നല്ല നേതൃഗുണമുള്ള നേതാവാണ് രാഹുലെന്നാണ് 31 ശതമാനം അഭിപ്രായപ്പെട്ടത്. മോശമാണെന്ന് 6 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. അതേസമയം രാഹുല്‍ പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നത് 57 ശതമാനം പേരാണ്. സ്ത്രീകള്‍ക്കും ഗ്രാമീണര്‍ക്കും രാഹുലിനോട് മതിപ്പാണെന്നും സര്‍വേയില്‍ പറയുന്നു.

കേരളം ആര്‍ക്കൊപ്പം?

കേരളം ആര്‍ക്കൊപ്പം?

കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആര്‍ക്ക് ലഭിക്കുമെന്ന് സര്‍വേ പുറത്തുവിട്ടിട്ടില്ല. പിണറായി ജനപ്രീതിയും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും വിലയിരുത്തുമ്പോള്‍ എല്‍ഡിഎഫിന് മുന്‍തൂക്കം കാണുന്നുണ്ട്. പക്ഷേ നിര്‍ണായക രണ്ട് മണ്ഡലങ്ങള്‍ നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ട് സിപിഎമ്മിന് തിരിച്ചടിയാണ്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കേരളത്തില്‍ തരംഗമായി മാറുമെന്ന എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!

English summary
mathrubhumi news ac nielsen survey says pinarayi government have higher satisfaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X