കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലോത്സവത്തിന്‍റെ രജിസ്ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് എസ്എഫ്ഐക്കെതിരെ മാതൃഭൂമി വാര്‍ത്ത

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റ് കോളേജിലെ യൂണിയന്‍ ഒഫീസില്‍ നിന്ന് കണ്ടെടുത്ത ആര്‍ട്സ് ഫെസ്റ്റിന്‍റെ രജിസ്ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാത‍ൃഭൂമി വാര്‍ത്ത. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമിയുടെ എല്ലാ എഡ‍ിഷനിലേയും ഒന്നാംപേജിലെ പ്രധാന വാര്‍ത്തയോടൊപ്പമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് പിടിച്ചെടുത്ത ഉത്തരക്കടലാസുകള്‍ എന്ന അടിക്കുറിപ്പോടെ ആര്‍ട്സ് ഫെസ്റ്റിന്‍റെ രജിസ്ട്രേഷന്‍ ഫോമിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

<strong>നല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല: കെഎസ് യുക്കാരെ തല്ലിയോടിക്കാന്‍ അവരും മുന്നിലുണ്ടാവും</strong>നല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല: കെഎസ് യുക്കാരെ തല്ലിയോടിക്കാന്‍ അവരും മുന്നിലുണ്ടാവും

ഉത്തരമില്ലാതെ ക്രമക്കേട് എന്ന തലക്കെട്ടൊടെ കൊടുത്ത വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രത്തില്‍ പേരും മത്സരിക്കുന്ന ഇനവും രേഖപ്പെടുത്താനുള്ള ഇടവും നല്‍കിയിരിക്കുന്നത് വ്യക്തമായി കാണാന്‍ കഴിയും. മത്സരിക്കുന്ന ഇനം വ്യക്തിഗതമാണോ ഗ്രൂപ്പ് ഇനം ആണോയെന്നും വ്യക്തമാക്കേണ്ട കോളവും ചിത്രത്തില്‍ കാണാം. മാതൃഭൂമി കൊടുത്ത ഫോമിന്‍റെ ചിത്രത്തില്‍ ഈ ഭാഗങ്ങളെല്ലാം വ്യക്തമായി പൂരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

രജിസ്ട്രേഷന്‍ ഫോം

രജിസ്ട്രേഷന്‍ ഫോം

ഫെബ്രുവരി 27 മുതല്‍ നടന്ന യുണീവേഴ്സിറ്റി കോളേജ് ആര്‍ട്സ് ഫെസ്റ്റില്‍ ലളിത ഗാനത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ ഫോമാണ് മാതൃഭൂമി യൂണിയന്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത ഉത്തരക്കടലാസ് എന്ന രീതിയില്‍ കൊടുത്തത്. എസ്എഫ്ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാട്ടാന്‍ വേണ്ടിയാണ് യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിറ്റ് ഓഫീസ് തിങ്കളാഴ്ച്ച ജീവനക്കാര്‍ വൃത്തിയാക്കുമ്പോഴായിരുന്നു ഈ ഫോമുകള്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന്

വീട്ടില്‍ നിന്ന്

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും നേരത്തെ പോലീസ് കണ്ടെതിയിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച സീല്‍ കോളേജില്‍ നിന്ന് കിട്ടയതെന്നായിരുന്നു ശിവരഞ്ജിത്ത് മൊഴി നല്‍കിയത്. കോളേജില്‍ നാക് അക്രഡിന്‍റേഷന്‍ ഭാഗമായി നടത്തിയ ഒരുക്കങ്ങളുടെ സമയത്താണ് ഓഫീസിലെ ഒരു മേശയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ ലഭിച്ചതെന്നും ശിവരഞ്ജിത്ത് പറയുന്നു.

ഉത്തരക്കടലാസുകളും സീലും

ഉത്തരക്കടലാസുകളും സീലും

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയത്. സര്‍വകലാശാല പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുകളുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്. കേരള യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ളതായിരുന്നു കണ്ടെത്തിയ സീല്‍. സീല്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ശിവരഞ്ജിത്തിനെതിരെ വധശ്രമത്തിനോടൊപ്പം വ്യാജ രേഖ ചമച്ചതിനും കേസ് എടുത്തേക്കും

Recommended Video

cmsvideo
യൂണിവേഴ്‌സിറ്റി കോളേജിലെ കുട്ടി സഖാക്കന്മാരുടെ ക്രൂര വിനോദങ്ങള്‍
മൊഴിയെടുക്കാന്‍

മൊഴിയെടുക്കാന്‍

അതേസമയം, കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖില്‍ ചന്ദ്രന്‍റെ മൊഴിയെടുക്കാന്‍ പോലീസ് ഇന്ന് വീണ്ടും ഡോക്ടര്‍മാരുടെ അനുമതി തേടും. കഴിഞ്ഞ രണ്ട് തവണ ശ്രമിച്ചപ്പോഴും ആരോഗ്യ കാരണങ്ങളാല്‍ അനുമതി ലഭിച്ചിരുന്നില്ല. അഖിലിന്‍റെ മൊഴിയെടുക്കേണ്ടത് കേസ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമാണ്. ഐസിയുവില്‍ നിന്ന് പോസ്റ്റ് ഒപ്പറേറ്റീവ് വാര്‍ഡിലേക്ക് അഖിലിനെ മാറ്റിയതിനാല്‍ ഇന്ന് മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയേക്കും. കേസിലെ മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് ഇന്ന് അപേക്ഷ നല്‍കും.

<strong> സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: രണ്ട് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു</strong> സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: രണ്ട് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

English summary
Mathrubhumi News against SFI with factual error
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X