കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അറസ്റ്റിലായതിന്റെ ഗുണം മുളകുപാടത്തിന്... രാമലീലയുടെ വിധി നിര്‍ണയിക്കാന്‍ മൂന്ന് ദിവസം കൂടി?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: രാമലീലയുടെ ആദ്യ ദിന കളക്ഷനുകള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. സിനിമ വന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ് എന്നാണ് ഒട്ടുമിക്ക എല്ലാവരും പറയുന്നത്.

'വെളിപാട് ജോസിന്' പൊങ്കാല... രാമലീലയെ പിന്തുണച്ചവർക്ക് അടപടലം പൊങ്കാല വേറെ; വിമർശിച്ചവർക്കും ഇത്തിരി'വെളിപാട് ജോസിന്' പൊങ്കാല... രാമലീലയെ പിന്തുണച്ചവർക്ക് അടപടലം പൊങ്കാല വേറെ; വിമർശിച്ചവർക്കും ഇത്തിരി

രാമലീലയെ വിടാതെ കൂടിയിരിക്കുകയാണ് മാതൃഭൂമി ന്യൂസ്. രാമലീല.ില്‍ കേരളം ആര്‍ക്കൊപ്പം എന്നായിരുന്നു കഴിഞ്ഞ ദിവസവും മാതൃഭൂമിയിലെ സൂപ്പര്‍ പ്രൈം ചര്‍ച്ച ചെയ്തത്. ലിബര്‍ട്ടി ബഷീര്‍, നടന്‍ മഹേഷ്, സംവിധായകനായ ബൈജു കൊട്ടാരക്കര, നിര്‍മാതാവ് സജി നന്ത്യാട്ട്, ഡോ ബിജു, രാമലീല സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

'അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ വാ'... ആ പെൺകുട്ടിയേയും ദിലീപിന് വേണ്ടി; കൂട്ടിക്കൽ'അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ വാ'... ആ പെൺകുട്ടിയേയും ദിലീപിന് വേണ്ടി; കൂട്ടിക്കൽ

രാമലീല കൊണ്ട് ശരിക്കും ഗുണം ഉണ്ടായത് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനാണ് എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ദിലീപിന് അതുകൊണ്ട് വലിയ ഗുണം ഉണ്ടവില്ല എന്നും പറയുന്നുണ്ട്. എന്തുകൊണ്ട്?

സിനിമ ഹൗസ് ഫുള്‍

സിനിമ ഹൗസ് ഫുള്‍

തന്റെ തീയേറ്ററുകളില്‍ രാമലീല ഹൗസ് ഫുള്‍ ആയിരുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍ തന്നെ സമ്മതിക്കുന്നു. ദിലീപിനെതിരെ ഏറ്റവും അധികം ആരോപണങ്ങള്‍ ഉന്നയിച്ച ആളായിരുന്നു ലിബര്‍ട്ടി ബഷീര്‍ എന്ന് ഓര്‍ക്കണം.

വിജയിക്കാന്‍ കാരണം

വിജയിക്കാന്‍ കാരണം

രാമലീലയ്ക്ക് വലിയ തിരക്കുണ്ടാകാനുള്ള കാരണവും കണ്ടെത്തുന്നുണ്ട് ലിബര്‍ട്ടി ബഷീര്‍. വലിയ വിവാദം ഉണ്ടായതാണ് സിനിമക്ക് തുണയായത് എന്നാണ് വിശദീകരണം.

അതിന്റെ ഗുണം ദിലീപിനല്ല

അതിന്റെ ഗുണം ദിലീപിനല്ല

ദിലീപ് അറസ്റ്റിലായതാണല്ലോ രാമലീല ലീല ഇത്രയും വിവാദമാകാന്‍ കാരണം. അങ്ങനെ വിവാദം ഉണ്ടായി സിനിമ വിജയിക്കുമ്പോള്‍ അതിന്റെ ഗുണം ദിലീപിന് കിട്ടില്ല, അത് നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടത്തിനാണ് കിട്ടുക എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

വ്യത്യസ്തതയൊന്നും ഇല്ല

വ്യത്യസ്തതയൊന്നും ഇല്ല

പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ സിനിമയ്ക്ക് വലിയ വ്യത്യസ്തത ഒന്നും ഇല്ലെന്നും പറയുന്നുണ്ട് ലിബര്‍ട്ടി ബഷീര്‍. എന്നാല്‍ സംവിധായകനേയും തിരക്കഥാകൃത്തിനേയും അഭിനനന്ദിക്കുന്നും ഉണ്ട്.

തിങ്കളാഴ്ച ആകണം

തിങ്കളാഴ്ച ആകണം

രാമലീല ഹിറ്റ് ആണോ എന്ന് ഇപ്പോള്‍ തന്നെ പറയാന്‍ പറ്റില്ലെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ പക്ഷം. തിങ്കളാഴ്ച വരെയുള്ള കളക്ഷന്‍ നോക്കിയാലേ അക്കാര്യം ഉറപ്പിക്കാനാവൂ എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പറ്റിയതല്ല സിനിമ എന്നും പറയുന്നുണ്ട് അദ്ദേഹം.

പണം കൊടുത്ത് കയറ്റുന്നു

പണം കൊടുത്ത് കയറ്റുന്നു

സിനിമ വിജയിപ്പിക്കാന്‍ ആളുകളെ പണം കൊടുത്ത് കയറ്റുന്നു എന്ന ആക്ഷേപം ആണ് സംവിധായകന്‍ ആയ ഹൈജു കൊട്ടാരക്കര ഉന്നയിച്ചത്. പലയിടത്തും അത്രയ്ക്ക് തിരക്കൊന്നും ഉണ്ടായിരുന്നില്ല എന്ന ആക്ഷേപവും ബൈജു ഉന്നയിച്ചു.

ലിബര്‍ട്ടി ബഷീറിന്റെ വഴിയേ

ലിബര്‍ട്ടി ബഷീറിന്റെ വഴിയേ

തിങ്കളാഴ്ചക്ക് ശേഷം ഉള്ള തിരക്ക് നോക്കിയാല്‍ മാത്രമേ സിനിമയുടെ വിജയം നിര്‍ണയിക്കാന്‍ പറ്റുകയുള്ളൂ എന്നും ബൈജു കൊട്ടാരക്കര പറയുന്നു. കേരളത്തില ചില കേന്ദ്രങ്ങളിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത് എന്ന ആക്ഷേപവും ബൈജു കൊട്ടാരക്കര ഉന്നയിച്ചു.

മഹേഷിന്റെ പരിഹാസം

മഹേഷിന്റെ പരിഹാസം

എന്നാല്‍ ബൈജു കൊട്ടാരക്കരയെ പരിഹസിച്ചുകൊണ്ടാണ് നടന്‍ മഹേഷ് രംഗത്തെത്തിയത്. ബൈജു കൊട്ടാരക്കര കണ്ട തീയേറ്ററുകളില്‍ രാമലീല ആയിരിക്കില്ല പ്രദര്‍ശിപ്പിട്ടുണ്ടാവുക എന്നായിരുന്നു പരിഹാസം.

ആദ്യം ഷോകളില്‍ ഫാന്‍സ് എന്ന് സമ്മതിച്ചു

ആദ്യം ഷോകളില്‍ ഫാന്‍സ് എന്ന് സമ്മതിച്ചു

നിര്‍മാതാവ് സജി നന്ത്യാട്ട് ഒരു കാര്യം സമ്മതിച്ചു. ആദ്യത്തെ രണ്ട് ഷോകളില്‍ ഫാന്‍സിന്റെ തള്ളിക്കയറ്റം ആയിരിക്കും. എന്നാല്‍ അതിന് ശേഷം ഉള്ളവ അങ്ങനെയല്ല. മീശമാധവന് ശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ഹിറ്റ് ആയിരിക്കും രാമലീല എന്നും സജി നന്ത്യാട്ട് പറഞ്ഞു.

ചര്‍ച്ച കാണാം

മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച കാണാം.

English summary
Mathrubhumi news Super Prime Time Debate on Ramaleela Success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X