Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് തകര്‍ന്നടിയുമെന്ന് മാതൃഭൂമി ന്യൂസ് സർവേ, ഇടതിന് സെഞ്ച്വറി, ബിജെപി ചലനമുണ്ടാക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇടത് തരംഗം പ്രവചിച്ച് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം. ഇടതുപക്ഷം 100ന് മുകളില്‍ സീറ്റ് നേടി ഭരണത്തുടര്‍ച്ച നേടും എന്നാണ് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് സംസ്ഥാനത്ത് തകര്‍ന്നടിയുമെന്നും സര്‍വേ പ്രവചിക്കുന്നു. വിശദമായ സർവേ ഫലം അറിയാം.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

കേരളം ചുവന്ന് തുടുക്കും

കേരളം ചുവന്ന് തുടുക്കും

104 മുതല്‍ 120 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടാന്‍ സാധ്യത ഉണ്ടെന്നാണ് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം. 20 മുതല്‍ 30 സീറ്റുകള്‍ വരെ മാത്രമാണ് യുഡിഎഫിന് ഇത്തവണ ലഭിക്കാന്‍ സാധ്യത. എന്‍ഡിഎ 2 സീറ്റ് വരെ നേടിയേക്കും എന്നും മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 47 ശതമാനം വോട്ട് ഇത്തവണ ലഭിച്ചേക്കും. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. എന്‍ഡിഎയ്ക്ക് 12 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുളളൂ എന്നും മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു.

കാസർകോടും കണ്ണൂരും

കാസർകോടും കണ്ണൂരും

കാസര്‍കോട് മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും എന്നാണ് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ കണ്ടെത്തുന്നത്. കണ്ണൂരില്‍ 9 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും ജയിച്ചേക്കും. ഒരിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. വയനാട്ടിലെ മൂന്ന് സീറ്റിലും എല്‍ഡിഎഫ് വിജയിച്ചേക്കും. കോഴിക്കോട് 12 സീറ്റുകളും എല്‍ഡിഎഫ് നേടും. ഒരിടത്ത് ഫലം പ്രവചനാതീതമാണ് എന്നും സര്‍വേ പറയുന്നു.

ഇടത് പക്ഷം തൂത്തുവാരും

ഇടത് പക്ഷം തൂത്തുവാരും

മലപ്പുറത്ത് 5 സീറ്റുകളില്‍ എല്‍ഡിഎഫും 9 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചേക്കും. പാലക്കാട് 8 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കും. 4 സീറ്റുകളില്‍ ഫലം പ്രവചനാതീതമാണ്. തൃശൂരില്‍ 12 സീറ്റുകളും ഇടത് പക്ഷം തൂത്തുവാരും. ഒരു സീറ്റില്‍ ഫലം പ്രവചനാതീതമാണ്. എറണാകുളത്ത് 5 സീറ്റില്‍ എല്‍ഡിഎഫും 3 സീറ്റില്‍ യുഡിഎഫും വിജയിക്കും. 6 സീറ്റില്‍ ഫലം പ്രവചനാതീതമാണ് എന്നാണ് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം

ഒരു സീറ്റില്‍ യുഡിഎഫ് ജയിക്കും

ഒരു സീറ്റില്‍ യുഡിഎഫ് ജയിക്കും

കോട്ടയം ചുവക്കും എന്നാണ് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം. 8 സീറ്റുകളില്‍ ഇടതുപക്ഷം വിജയിക്കുമ്പോള്‍ 1 സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനാവുക. ഇടുക്കിയിലെ നാല് സീറ്റുകളില്‍ ഇടത് പക്ഷവും ഒരു സീറ്റില്‍ യുഡിഎഫും വിജയിക്കും. ആലപ്പുഴയില്‍ 7 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കും എന്നാണ് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം. ഒരു സീറ്റില്‍ യുഡിഎഫ് ജയിക്കും. ഒന്നില്‍ ഫലം പ്രവചനാതീതമാണ്.

നാല് സീറ്റുകളിലും ചെങ്കൊടി

നാല് സീറ്റുകളിലും ചെങ്കൊടി

പത്തനംതിട്ടയിലെ നാല് സീറ്റുകളിലും ചെങ്കൊടിയുയരും. ഒരു സീറ്റില്‍ ഫലം പ്രവചനാതീതമാണ് എന്ന് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു. കൊല്ലത്ത് 9 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കാനാണ് സാധ്യത. രണ്ട് സീറ്റുകളില്‍ ഫലം പ്രവചനാതീതമാണ്. തിരുവനന്തപുരത്ത് 11 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കും. 3 സീറ്റുകളില്‍ ഫലം പ്രവചനാതീതമാണ് എന്നും മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+