കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മണ്ടത്തരം പറ്റിയത് മാതൃഭൂമിയ്ക്ക്!

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: വാര്‍ത്തകള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ അബദ്ധം പിണയുന്നത് പതിവാണ്. പല പത്രങ്ങളിലും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറും ഉണ്ട്.

ദേശാഭിമാനി പത്രത്തിന് പറ്റിയ 'ഹോട്ട് ഡോഗ്' അമളിയും, മാധ്യമത്തിന് പറ്റിയ ' ആംനസ്റ്റി' അമളിയും ജോണ്‍ ബ്രിട്ടാസിന് പറ്റിയ 'ഫേസ്ബുക്ക്' അമളിയും ഒക്കെ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തതാണ്. ഏറ്റവും ഒടുവില്‍ ഇങ്ങനെ അമളി പിണഞ്ഞത് മാതൃഭൂമി പത്രത്തിനാണ്.

Mathrubhumi

മാതൃഭൂമി പത്രം ഏപ്രില്‍ 21 ന് അവരുടെ അഞ്ചാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് സംഭവം. 'ഇഷ്ടപ്പെട്ട കാപ്പി കുടിയ്ക്കാന്‍ ഐടി എന്‍ജിനീയര്‍ക്ക് ബാങ്ക് വായ്പ' എന്ന വാര്‍ത്തയാണ് മാതൃഭൂമിയ്ക്ക് പണികൊടുത്തത്. സത്യത്തില്‍ ഇങ്ങനെ ഒരു സംഭവേ നടന്നിട്ടില്ല .

Mbi Error

ഫസ്റ്റ് പോസ്റ്റ് എന്ന പ്രസിദ്ധമായ വെബ്‌സൈറ്റില്‍ ഫേക്കിംഗ് ന്യൂസ് എന്ന ഒരു വിഭാഗമുണ്ട്. ശുദ്ധ അസംബന്ധം വാര്‍ത്തയെന്ന രീതിയില്‍ അവതരിപ്പിയ്ക്കുന്നതാണിത്. കണ്ടാല്‍ ശരിയ്ക്കും വാര്‍ത്തയെന്ന് തന്നെ തോന്നും. പക്ഷേ ഫേക്കിംഗ് ന്യൂസുകാര്‍ വാര്‍ത്ത യാഥാര്‍ത്ഥ്യമാണെന്ന് അവകാശപ്പെടാറില്ല. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പ്രമുഖ പത്രങ്ങളുടെ വെബ്‌സൈറ്റുകളിലും ഇത്തരം 'വ്യാജ'വാര്‍ത്തകള്‍ നല്‍കാറുണ്ട്.

മാതൃഭൂമിയിലെ സബ്എഡിറ്റര്‍ വാര്‍ത്ത എവിടെയാണ് വന്നത് എന്ന് ശ്രദ്ധിക്കാതെ തര്‍ജ്ജമ ചെയ്തതാണ് പ്രശ്‌നമായത്. ഇത് ആദ്യം ഓണ്‍ലൈനിലും പിന്നീട് പത്രത്തിലും അടിച്ചുവന്ന എന്നതാണ് രസകരം. എന്നാല്‍ സംഭവം തിരിച്ചറഞ്ഞപ്പോള്‍ ഓണ്‍ലൈനില്‍ നിന്ന് വാര്‍ത്ത മാറ്റി. ഇ പേപ്പറിലും തിരുത്ത് വരുത്തി. പക്ഷേ അച്ചടിച്ച പത്രത്തില്‍ പിന്നെ മാറ്റമൊന്നും വരുത്താന്‍ പറ്റില്ലല്ലോ!

കൈരളിയില്‍ ജോണ്‍ ബ്രിട്ടാസിന് പണികിട്ടിയതും ഇങ്ങനെ തന്നെ ആയിരുന്നു. ഫേസ്ബുക്ക് ഓഫീസില്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ നിരോധനം എന്ന 'വ്യാജ' വാര്‍ത്ത കണ്ടാണ് ജോണ്‍ ബ്രിട്ടാസ് അന്ന് വലിയ ചര്‍ച്ച തന്നെ നടത്തിയത്.

English summary
Mathrubhumi newspaper made big mistake by publishing fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X