Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് എൽ‍ഡിഎഫ്,കണ്ണൂരിൽ എംവി ജയരാജന് മുൻതൂക്കം; സർവ്വേ ഫലം ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ പല മണ്ഡലങ്ങളിലും അട്ടിമറിക്കുള്ള സാധ്യത പ്രവചിച്ച് മാതൃഭൂമി പി എംഎആർക്യു അഭിപ്രായ സർവേ. കണ്ണൂർ, പാലക്കാട് മണ്ഡലം എൽ ഡി എഫ് തിരിച്ചുപിടിക്കുമെന്നും കണ്ണൂരിൽ എൽ ഡി എഫിനാണ് നേരിയ മുൻതൂക്കമെന്നും സർവ്വേ പ്രവചിക്കുന്നു.

കാസർഗോഡ് മണ്ഡലം ഇത്തവണയും രാജ്മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്നാണ് സർവ്വേ പറയുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ 42 ശതമാനം വോട്ട് നേടും.എൽ ഡി എഫിന് 35 ശതമാനവും ബി ജെ പിക്ക് 19 ശതമാനവും വോട്ടാണ് പ്രവചനം. അതേസമയം കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ചിന് സാധ്യതയുണ്ടെന്നും സർവ്വേ പറയുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയായ എം വി ജയരാജൻ 43 ശതമാനം വോട്ട് നേടുമ്പോൾ യു ഡി എഫിന് വേണ്ടി കെ സുധാകരന‍് 42 ശതമാനം വോട്ട് നേടുമെന്നും സർവ്വേ.

ldf2-

എറണാകുളത്ത് യാതൊരു അട്ടിമറിയുമില്ല. ഹൈബി ഈഡൻ തന്നെ യു ഡി എഫിനായി മണ്ഡലം നിലനിർത്തും. ഹൈബിക്ക് 41 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എൽ ഡി എഫിന് 31 ശതമാനവും എൻഡിഎയ്ക്ക് 18 ശതമാനവും ലഭിക്കും.

പാലക്കാട് എൽ ഡി എഫ് തിരിച്ചുപിടിക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.എ വിജയരാഘവൻ 40 ശതമാനം വോട്ടും വികെ ശ്രീകണ്ഠൻ 38 ശതമാനം വോട്ടും നേടും. എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 19 ശതമാനം വോട്ട് ലഭിക്കും.
തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ ഫലം.

ലീഗീന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിൽ അബ്ദുസമദ് സമദാനി 47 ശതമാനം വോട്ട് നേടി വിജയിക്കും. കെ എസ് ഹംസയ്ക്ക് 33 ശതമാനവും നിവേദിത സുബ്രഹ്മണ്യന് 13 ശതമാനവും ലഭിക്കും. കോഴിക്കോട് എംകെ രാഘവൻ നിലനിർത്തും. 41 ശതമാനം വോട്ട് ലഭിക്കും.

തിരുവനന്തപുരം മണ്ഡലത്തിൽ നാലാം തവണയും ശശി തരൂർ തന്നെ മണ്ഡലം നിലനിർത്തുമെന്നും സർവ്വേ പറയുന്നു. തരൂരിന് 38 ശതമാനം വോട്ടുകളാണ് ലഭിക്കുക. പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 28 ശതമാനം വോട്ടാണ് നേടാനാകുക. രാജീവ് ചന്ദ്രശേഖരന് 30 ശതമാനം വോട്ടും ലഭിക്കുമെന്നും സർവ്വേ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+