Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ അട്ടിമറി വിജയം; മാവേലിക്കരയിൽ ഒപ്പത്തിനൊപ്പം; 7 മണ്ഡലങ്ങളിലെ അഭിപ്രായ സർവേ

തിരുവനന്തപുരം: മാതൃഭൂമി- പിമാർക്ക് അഭിപ്രായ സർവേയിൽ ഇന്ന് പുറത്തുവിട്ട ഏഴ് മണ്ഡലങ്ങളിൽ യു ഡി എഫിന് നാല് മണ്ഡലങ്ങളിൽ ആണ് വിജയം പ്രവചിക്കുന്നത്. എൽ ഡി എഫിന് 2 മണ്ഡലങ്ങളിലാണ് വിജയം പ്രവചിക്കുന്നത്. വടകരയിൽ അട്ടിമറി വിജയം ആണ് പ്രവചിക്കുന്നത്. കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്ന് സർവേ പ്രവചിക്കുന്നു.

കെ കെ ശൈലജ 41 ശതമാനം നേടുമെന്നാണ് പ്രവചനം. ഷാഫി പറമ്പിൽ 35 ശതമാനം നേടുമെന്ന് പ്രവചിക്കുന്നു. സി ആർ ഫ്രഫുൽ കൃഷ്ണന് 22 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. മവേലിക്കരയിൽ ഒപ്പത്തിനൊപ്പം എന്നാണ് പ്രവചനം. സി എ അരുൺ കുമാർ 41 ശതമാനവും കൊടിക്കുന്നിൽ സുരേഷ് 41 ശതമാനവും ബൈജു കലാശാല 16 ശതമാനവും നേടുമെന്നാണ് പ്രവചനം.

mathrubhumi survey

മലപ്പുറത്ത് യു ഡി എഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറിന് 54 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രവചനം. വി വസീഫ് ( എൽ ഡി എഫ് ) 31 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എൻ ഡി എയുടെ എം അബുദുൾ സലാം 12 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം.

കോട്ടയം ഫ്രാൻസിസ് ജോർജ് ( യു ഡി എഫ്) 42 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എൽ ഡി എഫിന്റെ തോമസ് ചാഴിക്കാടന് 41 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എൻ ഡി എ സ്ഥാനാർത്ഥിക്ക് 10 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. ആന്റോ ആന്റണിക്ക് 33 ശതമാനം വോട്ടും തോമസ് ഐസക്കിന് 31 ശതമാനം വോട്ടും ആണ് പ്രവചിക്കുന്നത്. അനിൽ ആന്റണിക്കും 31 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. സർവേ പറയുന്നത് പ്രകാരം തോമസ് ഐസക്കും അനിൽ ആന്റണിയും സമാസമം നിൽക്കുകയാണ്.

പാലക്കാട് ജില്ലയിൽ എ വിജയരാഘവന് 38 ശതമാനം ലഭിക്കുമെന്നാണ് സർവേ പറയുന്നത്. യു ഡി എഫിന്റെ വി കെ ശ്രീകണ്ഠന് 36 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ബി ജെപിയുടെ സി കൃഷ്ണ കുമാറിന് 24 ശതമാനം വോട്ടാണ് ലഭിക്കുക എന്നാണ് സർവേ പ്രവചിക്കുന്നത്. ആലപ്പുഴയിൽ യു ഡി എഫിന്റെ കെ സി വേണുഗോപാൽ 41 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. എ എം ആരിഫിന് 38 ശതമാനമാണ് പ്രവചിക്കുന്നത്. ശോഭ സുരേന്ദ്രന് 19 ശതമാനം നേടുമെന്നാണ് പ്രവചനം.

ആലപ്പുഴയിൽ യു ഡി എഫിന്റെ കെ സി വേണുഗോപാൽ 41 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. എ എം ആരിഫിന് 38 ശതമാനമാണ് പ്രവചിക്കുന്നത്. ശോഭ സുരേന്ദ്രന് 19 ശതമാനം നേടുമെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+