സുരേഷ് ഗോപി തൃശൂർ എടുക്കുമോ? ആലത്തൂരിൽ ആര് ജയിക്കും? അഭിപ്രായ സർവേ അറിയാം
തിരുവന്തപുരം: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. വാശിയേറിയ പോരാട്ടം നടക്കുന്ന തൃശൂരിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുരേഷ് ഗോപിയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമറാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനാണ്.
തൃശ്ശൂരിൽ എൽ ഡി എഫ് വിജയക്കുമെന്ന സർവേ പറയുന്നത് വി എസ് സുനിൽ കുമാറിന് 34 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പറയുന്നത്. മുരളീധരന് 42 ശതമാനം വോട്ട് ലഭിക്കുമെന്ന് സർവേ പറയുന്നു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് സർവേ പറയുന്നത്.

ആത്തൂർ മണ്ഡലത്തിൽ കെ രാധാകൃഷ്ണന് 43 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. രമ്യ ഹരിദാസിന് 42 ശതമാനം വോട്ടാണ് പ്രവചിച്ചിരിക്കുന്നത്. ബി ജെ പിക്ക് 13 ശതമാനമാണ് പ്രവചിക്കുന്നത്.
ഇടുക്കിയിൽ യുഡിഎഫിന്റെ ഡീൻ കുര്യാക്കോസ് 48 ശതമാനം നേടുമെന്നാണ് പ്രവചിക്കുന്നത്. ജോയ്‌സ് ജോർജ് 38 ശതമാനവും ബി ഡി ജെ എസ് സ്ഥാനാർത്ഥി 13 ശതമാനം വോട്ട് നേടുമെന്നാണ് സർവേ പറയുന്നത്. കോഴിക്കോട് എം കെ രാഘവൻ വിജയം നേടുമെന്നാണ് പ്രവചനം. 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. എളമരം കരീമിന് 37 ശതമാനം വോട്ടാണ് പ്രവചനം.
എം ടി രമേശിന് 22 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. എറണാകുളവും പൊന്നാനിയും യു ഡി എഫിന് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. എറണാകുളത്ത് എൽ ഡി എഫിന്റെ ജെ ജെ ഷൈൻ 33 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. ഹൈബി ഈഡൻ 46 ശതമാനവും ബി ജെ പി 19 ശതമാനവും വോട്ട് സ്വന്തമാക്കുമെന്നാണ് പ്രവചനം.
പൊന്നാനിയിൽ യു ഡി എഫിന്റെ എം പി സമദാനി 47 ശതമാനം വോട്ട് നേടുമെന്നും എൽ ഡി എഫിന്റെ കെ എസ് ഹംസ 30 ശതമാനം വോട്ട് നേടുമെന്നും എൻ ഡി എയുടെ നിവേദിത സുബ്രഹ്മണ്യൻ 17 ശതമാനം വോട്ട് നേടുമെന്നും പറയുന്നു.
കേരളത്തിലെ 20 മണ്ഡലങ്ങളിൽ യു ഡി എഫ് 14 സീറ്റുകളിലും എൽ ഡി എഫ് 5 സീറ്റുകളിലും വിജയക്കുമെന്നും മാവേലിക്കര യു ഡി എഫ് - എൽ ഡി എഫ് ഒപ്പത്തിനൊപ്പവുമെന്നാണ് സർവേ പ്രവചിക്കുന്നത്.












Click it and Unblock the Notifications