പത്തനംതിട്ടയില്‍ ആര്? ആന്റോ ആന്റണിയോ, തോമസ് ഐസക്കോ അതോ അനില്‍ ആന്റണിയോ? അഭിപ്രായ സർവേ
തിരുവനന്തപുരം: കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേ പുറത്തുവിട്ട് മാതൃഭൂമി - പിമാര്‍ക്ക് സര്‍വേ. ആദ്യം പത്തനംതിട്ടയിലെ അഭിപ്രായ സർവേ ആണ് പുറത്തുവിട്ടത്. പത്തനംതിട്ടയില്‍ ത്രികോണ മത്സരമാണ് പ്രവചിക്കുന്നത്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
ആന്റോ ആന്റണിക്ക് 33 ശതമാനം വോട്ടും തോമസ് ഐസക്കിന് 31 ശതമാനം വോട്ടും ആണ് പ്രവചിക്കുന്നത്. അനില്‍ ആന്റണിക്കും 31 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. സര്‍വേ പറയുന്നത് പ്രകാരം തോമസ് ഐസക്കും അനില്‍ ആന്റണിയും സമാസമം നില്‍ക്കുകയാണ്.

25821 പേരാണ് സർവേയിൽ പങ്കെടുത്തത്. മാർച്ച് 3 മുതൽ മാർച്ച് 17 വരെയുള്ള കാലയളവിൽ ആണ് സർവേ നടത്തിയത്.
ഈ സർഫേ ഫലമാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഏഴ് മണ്ഡലങ്ങളിലെ സർവേ ഫലം പുറത്തുവിട്ടിരുന്നു. ഏഴ് മണ്ഡലങ്ങളിൽ ആറ് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്നാണ് പറയുന്നത്.
അഭിപ്രായ സർവേയിൽ തിരുവനന്തപുരത്ത് ശശി തരൂരിനാണ് വിജയം പ്രവചിക്കുന്നത്. ശശി തരൂരിന് 37 ശതമാനം വോട്ടും പന്ന്യൻ രവീന്ദ്രന് 34 ശതമാനം വോട്ടും കിട്ടുമെന്നാണ് സർവേ പറയുന്നത്. ബി ജെ പി മൂന്നാം സ്ഥാനത്ത് ആകുമെന്ന് പ്രവചനം. കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ മുന്നിലെത്തുമെന്ന് സർവേ പറയുന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശ് 36 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. വി . ജോയി 32 ശതമാനവും വി മുരളീധരൻ 29 ശതമാനം വോട്ട് നേടുമെന്നും പറയുന്നു.
ചാലക്കുടിയിൽ ബെന്നി ബെഹന്നാൻ ജയിക്കുമെന്നാണ് പ്രവചനം. ബെന്നി ബെഹന്നാന് 42 ശതമാനം വോട്ടും സി രവീന്ദ്രനാഥിന് 37 ശതമാനം വോട്ടും എൻ ഡി എയ്ക്ക് 19 ശതമാനം വോട്ടും പ്രവചിക്കുന്നു. കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താന് 41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പറയുന്നത്. എം വി ബാലകൃഷ്ണന് 36 ശതമാനവും എം എൽ അശ്വിനിക്ക് 21 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications