ആലപ്പുഴ ആര്‍ക്കൊപ്പം? ശോഭ സുരേന്ദ്രന് സാധ്യത ഉണ്ടോ? സര്‍വേ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: മാതൃഭൂമി- പിമാർക്ക് സർവേ ഫലം പുറത്തുവിട്ടുകാെണ്ടിരിക്കുകയാണ്. കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലപ്പുഴ. ആലപ്പുഴയിൽ യു ഡി എഫിന്റെ കെ സി വേണുഗോപാലും എൽ ഡി എഫിന്റെ എ എം ആരിഫും എൻ ഡി എ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്.
കെ സി വേണുഗോപാൽ വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. കെ സി വേണു ഗോപാലിന് 41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. എ എം ആരിഫിന് 38 ശതമാനം വോട്ടാണ് പ്രവചനം, ശോഭ സുരേന്ദ്രന് 19 ശതമാനം വോട്ട് ലഭിക്കുമെന്ന് സർവേ പറയുന്നു.

അതേ സമയം പത്തനംതിട്ടയിൽ ത്രികോണ മത്സരമാണ് പ്രവചിക്കുന്നത്. പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. ആന്റോ ആന്റണിക്ക് 33 ശതമാനം വോട്ടും തോമസ് ഐസക്കിന് 31 ശതമാനം വോട്ടും ആണ് പ്രവചിക്കുന്നത്. അനിൽ ആന്റണിക്കും 31 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.
25821 പേരാണ് സർവേയിൽ പങ്കെടുത്തത്. മാർച്ച് 3 മുതൽ മാർച്ച് 17 വരെയുള്ള കാലയളവിൽ ആണ് സർവേ നടത്തിയത്.
ഈ സർഫേ ഫലമാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഏഴ് മണ്ഡലങ്ങളിലെ സർവേ ഫലം പുറത്തുവിട്ടിരുന്നു. ഏഴ് മണ്ഡലങ്ങളിൽ ആറ് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്നാണ് പറയുന്നത്.
അഭിപ്രായ സർവേയിൽ തിരുവനന്തപുരത്ത് ശശി തരൂരിനാണ് വിജയം പ്രവചിക്കുന്നത്. ശശി തരൂരിന് 37 ശതമാനം വോട്ടും പന്ന്യൻ രവീന്ദ്രന് 34 ശതമാനം വോട്ടും കിട്ടുമെന്നാണ് സർവേ പറയുന്നത്. ബി ജെ പി മൂന്നാം സ്ഥാനത്ത് ആകുമെന്ന് പ്രവചനം. കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ മുന്നിലെത്തുമെന്ന് സർവേ പറയുന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശ് 36 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. വി . ജോയി 32 ശതമാനവും വി മുരളീധരൻ 29 ശതമാനം വോട്ട് നേടുമെന്നും പറയുന്നു.
ചാലക്കുടിയിൽ ബെന്നി ബെഹന്നാൻ ജയിക്കുമെന്നാണ് പ്രവചനം. ബെന്നി ബെഹന്നാന് 42 ശതമാനം വോട്ടും സി രവീന്ദ്രനാഥിന് 37 ശതമാനം വോട്ടും എൻ ഡി എയ്ക്ക് 19 ശതമാനം വോട്ടും പ്രവചിക്കുന്നു. കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താന് 41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പറയുന്നത്. എം വി ബാലകൃഷ്ണന് 36 ശതമാനവും എം എൽ അശ്വിനിക്ക് 21 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications